കൊലക്കേസ് പ്രതിയെ രണ്ട് ദിവസം വീട്ടിൽ ഒളിപ്പിക്കണം; മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞത്; പിന്നീട് നടന്നത് ഇതാണ്
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

 കൊലക്കേസ് പ്രതിയെ രണ്ട് ദിവസം വീട്ടിൽ ഒളിപ്പിക്കണം; മോഹൻലാൽ സത്യൻ അന്തിക്കാടിനോട് പറഞ്ഞത്; പിന്നീട് നടന്നത് ഇതാണ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 05:24 pm IST
Facebook
Twitter
WhatsAppTelegram

സത്യൻ അന്തിക്കാടും മോഹൻലാലും തമ്മിലുള്ള സൗഹൃദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. മകനായും സഹോദരനായും കാമുകനായും മലയാളികളെ കൊതിപ്പിച്ച ലാലിനെ സമ്മാനിച്ചത് സത്യൻ സിനിമകളായിരുന്നു. ഇരുവരും തമ്മിലുള്ള ഇഴയടുപ്പം വ്യക്തമാക്കുന്ന ഒരു സംഭവത്തെ കുറിച്ച് സത്യൻ അന്തിക്കാട് തന്റെ പുസ്തകമായ പോക്കുവെയിലിലെ കുതിരകളിൽ വിവരിക്കുന്നുണ്ട്. ഒരു കൊലക്കേസ് പ്രതിയെ തന്റെ വീട്ടിൽ ഒളിവിൽ പാർപ്പിക്കണമെന്ന ആവശ്യവുമായി മോഹൻലാൽ കാണാൻ വന്ന ദിവസമാണ് അദ്ദേഹം വിവരിക്കുന്നത്.

നാടോടിക്കാറ്റിന്റെ തിരക്കുകളെല്ലാം കഴിഞ്ഞ് അന്തിക്കാട്ടെ വീട്ടിൽ സ്വസ്ഥമായിരിക്കുകയാണ് സത്യൻ അന്തിക്കാട്. അപ്പോഴാണ് ഒരു കാറിൽ മോഹൻലാൽ മറ്റൊരാളേയും കൂടി വന്നത്. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ആ വരവ്. വരവിന്റെ ഉദ്ദേശം കേട്ട് സത്യൻ അന്തിക്കാട് അക്ഷരാർത്ഥത്തിൽ ‍‍ഞെട്ടി. ‘ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ചു താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതുകൊണ്ടാണ്. എതിരു പറയരുത്.’ ആൾ ആരെന്ന് കേട്ടപ്പോൾ തന്റെ പാതി ജീവൻ പോയെന്ന് സത്യൻ അന്തിക്കാട് പറയുന്നു.  നാടിനെ ന‍ടുക്കിയ കൊലക്കേസ് പ്രതിയെ ഒളിവിൽ പാർപ്പിക്കാനാണ് ലാൽ ആവശ്യപ്പെട്ടത്. തന്റെ സിനിമ നിർമ്മിച്ചയാളാണും കൈവിടരുതെന്നുമുള്ള മുഖവുരയോടെയാണ് ആവശ്യം ഉന്നയിച്ചത്.

നടക്കില്ലെന്ന് സത്യൻ അന്തിക്കാട് പറഞ്ഞപ്പോൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുണ്ടെന്നും, രണ്ട് ദിവസത്തേക്ക് മതിയെന്നുമായി ലാൽ. കൊലക്കേസ് പ്രതിയെ ഒളിപ്പിക്കുന്നത് കുറ്റമാണ് എന്റെ സമാധാനം കളയരുതെന്നായി സത്യൻ. വാക്കുകൊടുത്തുപോയി കൈവിടരുതെന്നായി ലാൽ. തറവാട്ടിൽ താമസിപ്പിക്കാൻ അമ്മയും ചേട്ടനും സമ്മതിക്കില്ലെന്ന് പറഞ്ഞപ്പോൾ ലാൽ അടവുമാറ്റി. എങ്കിൽ പുതിയതായി നിർമിക്കുന്ന വീട്ടിൽ തൊഴിലാളികളോടൊപ്പം നിർത്തിയാൽ മതിയെന്നായി ലാൽ.

പിണങ്ങിയാലും കുഴപ്പമില്ല ലാലേ, വേറെ ഏതെങ്കിലും വഴി നോക്ക്, സ്ഥലം വിടൂ എന്ന് സത്യൻ അന്തിക്കാട് തീർത്തു പറഞ്ഞു. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ? എന്ന് പറഞ്ഞ് കാറിൽ കൊലക്കേസ് പ്രതിയില്ലെന്നും ഇത്രയും നേരം പറഞ്ഞതോക്കെ കള്ളമായിരുന്നുവെന്നും ലാൽ വെളിപ്പെടുത്തി.

Tags: sathyan anthikkadActor Mohanlal
Share
Tweet
SendShare

More News from this section

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

Latest News

സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിൽ അറസ്റ്റ്; ചോദ്യം ചെയ്യലിൽ കേരളത്തിലെ വ്യാജ ബോംബ് ഭീഷണികളും പുറത്ത്; സോഫ്റ്റ്‌വെയർ എൻജിനീയർ പിടിയിൽ;കേരളത്തിൽ മാത്രം 102 കേസ്

പള്ളിയിൽ ‘അധാർമിക പ്രവൃത്തി’ആരോപിച്ച് രണ്ട് ബംഗ്ലാദേശികളെ വധിച്ച് സൗദി അറേബ്യ, വിചാരണയിലെ സുതാര്യതയെച്ചൊല്ലി സൈബർ ലോകത്ത് പ്രതിഷേധം; കുടുംബങ്ങളെയോ രാജ്യത്തെയോ മുൻകൂട്ടി അറിയിച്ചില്ലെന്ന് റിപ്പോർട്ട്

മതത്തിന്റെ പേരിൽ ശാഖാപ്രവർത്തനം തടയാനാവില്ല; മലയാറ്റൂരിൽ ആർ.എസ്.എസ് ശാഖയ്‌ക്കുനേരെ ആക്രമണം ഭരണഘടനാ വിരുദ്ധം; കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ട് ആലുവ ജില്ലാ കാര്യകാരി

റെയിൽവേ ട്രാക്കിൽ കോൺക്രീറ്റ് സ്ലാബും റെയിൽ കഷ്ണവും കട്ടപിടിച്ച സിമന്റും; ഭാരമുള്ള വസ്തുക്കൾ വച്ച് ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, ബിഹാർ സ്വദേശി ആർപിഎഫ് കസ്റ്റഡിയിൽ

സ്പാ പീഡനക്കേസ്; കോവളത്തെ ഡ്രീംസ് സ്പായുടെ ബിനാമി അറസ്റ്റിൽ, കുടുങ്ങിയത് നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ

രാഹുൽ മാങ്കൂട്ടത്തിൽ ബലാത്സംഗക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥ സിബിഐയിലേക്ക്; ജി. പൂങ്കുഴലിക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ

മകന്‍റെ ലഹരി ഉപയോഗത്തെച്ചൊല്ലി തർക്കം; കോഴിക്കോട് പിതാവിന്‍റെ അടിയേറ്റ് മകന്‍ മരിച്ചു

ഡല്‍ഹിയില്‍ ദസറ ആഘോഷത്തിന് മോദിയെത്തും? 2,500 സുരക്ഷാ ഉദ്യോഗസ്ഥര്‍, കനത്ത നിയന്ത്രണം; ഗതാഗതം വഴിതിരിച്ചുവിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies