ചക്രവ്യൂഹം തീർത്ത് വരുൺ! ഇംഗ്ലണ്ടിൻ്റെ രക്ഷകനായി ലിവിം​ഗ്സ്റ്റൺ; മദ്രാസ്കാരന് അഞ്ചു വിക്കറ്റ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ചക്രവ്യൂഹം തീർത്ത് വരുൺ! ഇംഗ്ലണ്ടിന്റെ രക്ഷകനായി ലിവിം​ഗ്സ്റ്റൺ; മദ്രാസ്കാരന് അഞ്ചു വിക്കറ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 28, 2025, 08:35 pm IST
Facebook
Twitter
WhatsAppTelegram

രാജ്കോട്ടിലെ മൂന്നാം ടി20യിൽ വരുൺ ചക്രവർത്തി ഒരുക്കിയ സ്പിൻ വ്യൂഹത്തിൽപെട്ട് തകർന്ന് ഇം​ഗ്ലണ്ട്. ആദ്യ ഇന്നിം​ഗ്സിൽ  9  വിക്കറ്റ് നഷ്ടത്തിൽ 171 റൺസാണ് നേടാനായത്. ഒറ്റയാൾ പോരാട്ടം നടത്തിയ ലിയാം ലിവിം​ഗ്സ്റ്റണാണ് ഇം​ഗ്ലണ്ടിന് മാന്യമായ സ്കോർ സമ്മാനിച്ചത്. അർധ സെഞ്ച്വറി നേടിയ ഡക്കറ്റിന്റെ ഇന്നിംഗ്സും നിർണായകമായി. മൂന്നാം മത്സരത്തിലും ടോസ് നേടിയ സൂര്യകുമാർ യാദവ് ഇം​ഗ്ലണ്ടിനെ ബാറ്റിം​ഗിന് അയക്കുകയായിരുന്നു.

അർഷ്ദീപിനെ പുറത്തിരിത്തി ഷമിക്ക് അവസരം നൽകിയാണ് ഇന്ത്യ ഇറങ്ങിയത്. രണ്ടാം ഓവറിൽ ഫിൽ സാൾട്ടിനെ(5) വീഴ്‌ത്തി ഹാർദിക് ഇന്ത്യക്ക് മികച്ച തുടക്കം സമ്മാനിച്ചു. എന്നാൽ ജോസ് ബട്ലറെ കൂട്ടുപിടിച്ച് ബെൻ ഡക്കറ്റ് (51) തകർത്തടിച്ചതോടെ ഇം​ഗ്ലണ്ട് സ്കോർ കുതിച്ചു. ഇതിനിടെയാണ് വരുൺ ചക്രവർത്തിയുടെ വരവ്. ബട്ലറുടെ(24) ഒരു സ്വിച്ച് ഹിറ്റ് ശ്രമം അവസാനിച്ചത് സഞ്ജുവിന്റെ കൈയിൽ.

അസാധ്യമായ മെയ്വഴക്കത്തോടെയാണ് സാംസൺ ക്യാച്ച് കൈ പിടിയിലൊതുക്കിയത്. ഹാരി ബ്രൂക്ക് (8) നിലയുറപ്പിക്കാതെ മടങ്ങി. ജെയ്മി സ്മിത്തിനെയും (6), ഓവർടണിനെയും(0) ഓരോവറിൽ മടക്കി വരുൺ വീണ്ടും ഇം​ഗ്ലണ്ടിനെ പ്രതിസന്ധിയിലാക്കി. സ്പെല്ലിലെ അവസാന ഓവറിൽ കഴ്സി(3)നെയും ജോഫ്ര ആർച്ചറെയും (0) വീഴ്‌ത്തി അഞ്ചു വിക്കറ്റും തികച്ചു.

ഇതിനിടെ 24 പന്തിൽ 43 റൺസടിച്ച ഇന്ത്യയെ ഭയപ്പെടുത്തിയ ലി​വിം​ഗ്സ്റ്റണെ പാണ്ഡ്യ ജുറേലിന്റെ കൈയിലെത്തിച്ചു. അഞ്ചു പടുകൂറ്റൻ സിക്സറുകൾ പറത്തിയ ശേഷമായിരുന്നു ലി​വിം​ഗ്സ്റ്റണിന്റെ മടക്കം. തല്ലുവാങ്ങിയതാകട്ടെ ബിഷ്ണോയിയും. ഹാർദിക് രണ്ടു വിക്കറ്റ് വീഴ്‌ത്തിയപ്പോൾ അകസറിനും ബിഷ്ണോയിക്കും ഓരോ വിക്കറ്റ് ലഭിച്ചു. മടങ്ങിയെത്തിയ ഷമിക്ക് വിക്കറ്റൊന്നും കിട്ടിയുമില്ല. മൂന്നോവറിൽ വഴങ്ങിയത് 25 റൺസ്.

Tags: englandrajkotT20IIndia3rd
Share
Tweet
SendShare

More News from this section

ഏഷ്യൻ ഗെയിംസിന് കൊടിയിറങ്ങി; 85 മെഡലുകളുമായി ഇന്ത്യ നാലാം സ്ഥാനത്ത്

ബഹ്റൈന്‍ ഗ്രാന്‍പ്രിക്‌സില്‍ മാക്‌സ് വെസ്റ്റാപ്പന് കന്നി ജയം; സീസണിലെ ആദ്യ കിരീടനേട്ടം

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

Latest News

കുംഭമേളയെ വിവാദങ്ങൾ ബാധിക്കില്ല; ഇത്തവണ ഇരട്ടിയിലേറെ ഭക്തരെ പ്രതീക്ഷിക്കുന്നു; ഉത്തരേന്ത്യയിൽ നിന്നടക്കം വൻ പങ്കാളിത്തമുണ്ടാകും

ക്രിക്കറ്റ് കളിയുടെ മറവിൽ പൊലീസ് ഗ്രൗണ്ടിൽ PFI പരിശീലനമെന്ന് ആരോപണം; രാമനാഥപുരത്ത് അന്വേഷണം ആവശ്യപ്പെട്ട് ഹിന്ദുമുന്നണി

‘ബീസ്റ്റ്’ മോഡിൽ ഡൽഹി പോലീസ്; എസിപി വിവേക് ഭഗതിനെതിരായ വ്യാജ പ്രചരണം; സിജെപി കണ്ടന്റ് ക്രിയേറ്റർ അറസ്റ്റിൽ

കലാപകാരികളോട് വിട്ടുവീഴ്ചയില്ല; ഡൽഹി പോലീസിന്റെ ശക്തമായ നടപടി പാർലമെന്റ് സ്ട്രീറ്റ് സംഘർഷത്തിൽ 4 എഫ്‌ഐആർ;  18 പേർ അറസ്റ്റിൽ

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies