ചാമ്പ്യൻസ്ട്രോഫി തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ പാകിസ്താനിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുടെ അവസ്ഥയാണ് സമൂഹമാദ്ധ്യമങ്ങളിൽ ഞെട്ടലുണ്ടാക്കുന്നത്. സ്റ്റേഡിയങ്ങളുടെ നവീകരണം എങ്ങുമെത്തിയില്ലെന്ന് തെളിയിക്കുന്നതാണ് പുറത്തുവരുന്ന ചിത്രങ്ങൾ. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണെങ്കിലും മറ്റെല്ലാ ടീമുകളുടെയും മത്സരം ആതിഥേയരായ പാകിസ്താനിലാണ്.
നൽകിയിരിക്കുന്ന സമയപരിധിക്കുള്ളിൽ സ്റ്റേഡിയങ്ങളിലെ നിർമ്മാണപ്രവർത്തികൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണ് പാകിസ്താനിൽ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജനുവരി 31നകം സ്റ്റേഡിയം നവീകരണം പൂർത്തിയാകുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഉറപ്പുനൽകിയിരുന്നത്. എന്നാൽ ഇത് അസാധ്യമെന്നു അവസ്ഥയിലാണ് കാര്യങ്ങൾ. സ്വന്തം നാട്ടിൽ ഫെബ്രുവരി എട്ടുമുതൽ ന്യൂസിലൻഡിനും ദക്ഷിണാഫ്രിക്കയ്‌ക്കുമെതിരെ ത്രിരാഷ്‌ട്ര ഏകദിന പരമ്പരയും പാകിസ്താൻ കളിക്കുന്നുണ്ട്, എന്നാൽ വേദികളിലെ ജോലികൾ പൂർത്തിയാകാത്തത് ആശങ്കയുയർത്തുന്നുണ്ട്.
സ്റ്റേഡിയങ്ങളിൽ മത്സരത്തിനെത്തുന്ന കാണികൾക്കും താരങ്ങൾക്കും ലോകോത്തര അനുഭവം പ്രദാനം ചെയ്യുമെന്ന പിസിബിയുടെ വാഗ്ദാനമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. അടിസ്ഥന സൗകര്യങ്ങൾ ഒരുക്കുന്നതുപോലും ഇപ്പോൾ പാകിസ്താന് വെല്ലുവിളിയായെന്നാണ് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Ye stadium hai ki khand har #PCB 😭🥶#ChampionsTrophy2025
— अनुज यादव 🇮🇳 (@Hello_anuj) January 28, 2025