അണ്ടർ-19 വനിത ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ പെൺപട ഫൈനലിൽ പ്രവേശിപ്പിച്ചു. സെമിയിൽ ഇംഗ്ലണ്ടിനെ 9 വിക്കറ്റിനാണ് തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 114 റൺസാണ് നേടിയത്. 15 ഓവറിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. നേരത്തെ ഇന്ത്യയുടെ സ്പിൻ ത്രയങ്ങളായ പരുണിക സിസോദിയ, ആയുഷി ശുക്ല, വൈഷ്ണവി ശർമ എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. ഓപ്പണിംഗ് വിക്കറ്റിൽ 37 റൺസ് ചേർത്ത ശേഷമാണ് ഇംഗ്ലണ്ട് തകർന്നടിച്ചത്.
ഒരു ഘട്ടത്തിൽ പോലും പിന്നെ അവർത്ത് തിരിച്ചുവരാനായില്ല. നിശ്ചിത ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 113 റൺസാണ് ഇംഗ്ലണ്ടിന് നേടാനായത്. അർദ്ധസെഞ്ച്വറി നേടിയ ജി കമാലിനിയാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. 50 പന്തിൽ 56 റൺസ് നേടിയ താരം ഓപ്പണിംഗ് വിക്കറ്റിൽ ജി.തൃഷയോടൊപ്പം 60 റൺസ് ചേർക്കാനും കഴിഞ്ഞു. ഒരു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് പെൺപട വിജയം സ്വന്തമാക്കിയത്. ഓസ്ട്രേലിയയെ തകർത്ത ദക്ഷിണാഫ്രിക്കയാണ് ഫൈനലിൽ ഇന്ത്യയുടെ എതിരാളി. ഞായറാഴ്ചയാണ് കലാശ പോരാട്ടം.