പാർക്കിം​ഗ് സ്ഥലം വർദ്ധിപ്പിക്കണം, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി യോ​ഗി ആദിത്യനാഥ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പാർക്കിം​ഗ് സ്ഥലം വർദ്ധിപ്പിക്കണം, തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക; ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 11:44 am IST
FacebookTwitterWhatsAppTelegram

ലക്നൗ: മഹാകുംഭമേളയ്‌ക്കിടെ കഴിഞ്ഞ ദിവസമുണ്ടായ സംഭവവികാസങ്ങൾക്ക് പിന്നാലെ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. വസന്തപഞ്ചമി നാളിൽ നടക്കാനിരിക്കുന്ന അമൃത് സ്നാനത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം പ്രയാ​ഗ് രാജിൽ നടന്ന അവലോകന യോ​ഗത്തിലാണ് മുഖ്യമന്ത്രി നിർദേശം നൽകിയത്. വസന്തപഞ്ചമി ദിനത്തോടനുബന്ധിച്ച് നടക്കാനിരിക്കുന്ന ശോഭയാത്രയ്‌ക്ക് വേണ്ട എല്ലാ തയാറെടുപ്പുകളും കൃത്യ സമയത്ത് പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.

അമൃത് സ്നാനത്തിൽ പങ്കെടുക്കുന്ന എല്ലാ വിശ്വാസികളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് യോ​ഗി ആദിത്യനാഥ് ആവർത്തിച്ചു. പാർക്കിം​ഗ് സ്ഥലം വർദ്ധിപ്പിക്കുക, തീർത്ഥാടകർക്ക് കഴിയുന്നത്ര നടക്കാനുള്ള സൗകര്യങ്ങൾ ഉറപ്പാക്കുക എന്നിവയാണ് പ്രധാനനിർദേശങ്ങൾ. ഇതിന് പുറമേ തിരക്കേറിയ സ്ഥലങ്ങളിലെ ​ഗതാത​ഗം നിയന്ത്രിക്കാൻ മുതിർന്ന ഉദ്യോ​ഗസ്ഥരെ നിയോ​ഗിക്കണമെന്നും മുഖ്യമന്ത്രി നിർദേശം നൽകി.

വസന്തപഞ്ചമി ദിനത്തിലെ തിരക്ക് കണക്കിലെടുത്ത് വിഐപി പ്രോട്ടോക്കോൾ നിലവിൽ ഉണ്ടാകില്ലെന്ന് യോ​ഗി ആദിത്യനാഥ് അറിയിച്ചു. അമൃത് സ്നാനം സു​ഗമമായി നടക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഉടനടി പൂർത്തിയാക്കണം, ഉറപ്പുള്ള ബാരിക്കേഡുകൾ സ്ഥാപിക്കുക, തിരക്ക് കൂടിയ സ്ഥലങ്ങളിൽ പ്രത്യേക സി​ഗ്നലുകൾ വയ്‌ക്കുക, കൂടുതൽ ലൈറ്റുകൾ സ്ഥാപിക്കണം, തിരക്കേറിയ സ്ഥലങ്ങളിൽ കൂടുതൽ ഉദ്യോ​ഗസ്ഥരെ വിന്യസിക്കണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ടു.

റോഡിന് ഇരുവശത്തുമുള്ള വഴിയോര കച്ചവടക്കാരെ പ്രത്യേക സ്ഥലങ്ങളിലേക്ക് മാറ്റണമെന്നും ആംബുലൻസ് സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Tags: Yogi AdityanathofficialsMaha Kumbh Mela 2025
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies