ഇഷ്ടക്കാർക്ക് പണം  വാരിക്കോരി; മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് വിരമിച്ച ശേഷം അനധികൃതമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; എ.ജി റിപ്പോർട്ട്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഇഷ്ടക്കാർക്ക് പണം  വാരിക്കോരി; മുൻ ചീഫ് സെക്രട്ടറി വി.പി ജോയ് വിരമിച്ച ശേഷം അനധികൃതമായി കൈപ്പറ്റിയത് 20 ലക്ഷം രൂപ; എ.ജി റിപ്പോർട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 4, 2025, 11:33 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി വി. പി ജോയ് വിരമിച്ചതിന് ശേഷം വഹിക്കുന്ന പദവിയിൽ അധിക വേതനം കൈപ്പറ്റിയെന്ന് കണ്ടെത്തി. പൊതുഭരണ വകുപ്പിൽ അക്കൗണ്ട്സ് ജനറൽ നടത്തിയ പരിശോധനയിലാണ് അനധികൃതമായി  20 ലക്ഷത്തോളം രൂപ വാങ്ങിയെന്ന് കണ്ടെത്തിയിരിക്കുന്നത്.

വിരമിച്ചതിന് ശേഷം കേരള പബ്ലിക്ക് എന്റർപ്രൈസസ് റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനായാണ് വി. പി ജോയ് പ്രവർത്തിക്കുന്നത്. ഓൾ ഇന്ത്യ സർവ്വീസിൽ നിന്നും വിരമിച്ച ഉദ്യോ​ഗസ്ഥൻ സംസ്ഥാന സർക്കാരിന് കീഴിൽ പുനർ നിയമനം നേടിയാൽ പെൻഷനും പുതിയ ജോലിയിലെ ശമ്പളവും ചേർന്ന തുക സർവ്വീസിൽ അവസാന മാസം വാങ്ങിയ ശമ്പളത്തേക്കാൾ കുറവായിരിക്കണമെന്നാണ് ചട്ടം. പുതിയ ജോലിയിൽ അലവൻസുകൾക്ക് പുറമേ 2.25 ലക്ഷം രൂപ അടിസ്ഥാന മാസ ശമ്പളമായി വി. പി ജോയ് കൈപ്പറ്റുന്നുണ്ടെന്നാണ് എ.ജി വ്യക്തമാക്കുന്നു.

പുനർ നിയമനം നേടുന്നവർക്ക് ക്ഷാമാശ്വാസം കൈപ്പറ്റാനും വ്യവസ്ഥയില്ല. എന്നാൽ  ഈ വ്യവസ്ഥ മറികടന്ന് 51,750 രൂപ വീതം ക്ഷാമാശ്വാസം കൈപ്പറ്റിയെന്നാണ് എജിയുടെ റിപ്പോർട്ടിൽ പറയുന്നത്.  പെൻഷനൊപ്പം വാങ്ങുന്ന ക്ഷാമ ബത്തയ്‌ക്ക് പുറമേയാണ് ഈ തുക. ഈ വകയിൽ 2023 ജൂൺ മുതൽ 2024 ജൂൺ വരെ അനധികൃതമായി 19.37 ലക്ഷം രൂപയാണ്  വി. പി ജോയ് വാങ്ങിച്ചത്.

ഇത് സംബന്ധിച്ച് കൂടുതൽ വിശദീകരണം പൊതുഭരണവകുപ്പിൽ നിന്നും തേടിയിരിക്കുകയാണ് എ. ജി. എന്നാൽ റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും  റിക്രൂട്ട്മെന്റ് ബോര‍ഡിന്റെ തനത് ഫണ്ടിൽ നിന്നാണ് തനിക്ക് ശമ്പളമെന്നും മുൻ ചീഫ് സെക്രട്ടറി പറയുന്നു.

Tags: Pinarayi vijayan Kerala CMV P Joy
Share
Tweet
SendShare

More News from this section

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies