ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. അരങ്ങേറ്റക്കാരൻ ജയസ്വാൾ 15 റൺസിനും ക്യാപ്റ്റൻ രോഹിത് രണ്ടിനും പുറത്തായി. എട്ടോവറിൽ 54/2 എന്ന നിലയിലാണ്. 23 റൺസുമായി ശ്രേയസും 7 റൺസുമായി ഗില്ലുമാണ് ക്രീസിൽ. ആർച്ചർക്കും മഹ്മൂദിനുമാണ് വിക്കറ്റ്. ജോസ് ബ്ടലര്‍ (52), ജേക്കബ് ബേതല്‍ (51) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അരങ്ങേറ്റക്കാരൻ ഹര്‍ഷിത് റാണയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റുകൾ പിഴുതു.
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടന് ഉഗ്രൻ തുടക്കമാണ് സാൾട്ടും ഡക്കറ്റും ചേർന്ന് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 75 റൺസാണ് കൂട്ടി ചേർത്തത്. ഫിലിപ്പ് സാള്‍ട്ട് (43) റണ്ണൗട്ടായതോടെ കാര്യങ്ങൾ തലകീഴായി മറിഞ്ഞു. ബെന്‍ ഡക്കറ്റിനെ (32) ഹർഷിത് റാണയും വീഴ്‌ത്തി. അതേ ഓവറിലെ അവസാന പന്തില്‍ ഹാരി ബ്രൂക്കിനെ ഡക്കാക്കി ഹർഷിത് ഇന്ത്യക്ക് മേൽക്കൈ നൽകി. പിന്നീട് കാര്യമായ പാർട്ണർഷിപ്പുണ്ടാക്കാൻ ഇംഗ്ലണ്ടിനായില്ല.
ജോ റൂട്ട് (19), ലിയാം ലിവിംഗ്സ്റ്റണ്‍ (5), ബ്രൈഡണ്‍ കാര്‍സ് (10) എന്നിവര്‍ക്ക് തിളങ്ങാനായില്ല.ആദില്‍ റഷീദ് (8), സാകിബ് മഹ്മൂദ് (2) എന്നിവരും കാര്യമായ സംഭാവനകൾ നൽകിയില്ല. 18 പന്തിൽ 21 റൺസെടുത്ത് പുറത്താകാതെ നിന്ന ആർച്ചറാണ് ഇംഗ്ലണ്ടിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 47.4 ഓവറിൽ ഇംഗ്ലണ്ട് പുറത്തായി.















