മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധം; ഇളയ മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; വാളയാർ അമ്മയ്ക്കെതിരെ സിബിഐയുടെ ഗുരുതര വെളിപ്പെടുത്തൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മക്കളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി ലൈംഗിക ബന്ധം; ഇളയ മകളെ പീഡിപ്പിക്കാൻ ഒത്താശ ചെയ്തു; വാളയാർ അമ്മയ്‌ക്കെതിരെ സിബിഐയുടെ ഗുരുതര വെളിപ്പെടുത്തൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വർഷങ്ങളായി അനുഭവിച്ച ലൈംഗിക ചൂഷണത്തിന്റെയും കഷ്ടപ്പാടുകളുടെയും ഭയാനകമായ വിശദാംശങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 7, 2025, 01:55 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: കേരളത്തിന്റെ മനസാക്ഷിയെ ‍ഞെട്ടിച്ച വാളയാർ ഇരട്ടകൊലക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ മാതാപിതാക്കൾക്കെതിരെ ​ഗുരുതര വെളിപ്പെടുത്തൽ. പെൺകുട്ടികളുടെ മുന്നിൽ വെച്ച് ഒന്നാം പ്രതിയുമായി അമ്മ ലൈം​ഗിക ബന്ധത്തിൽ ഏർപ്പെട്ടു. പ്രായ പൂർത്തിയാകാത്ത മക്കളെ പീഡിപ്പിക്കുന്നതിന് മാതാപിതാക്കൾ ഒത്താശ ചെയ്തു തുടങ്ങി അത്യന്തം ​സ്ഫോടനാത്മകമായ കണ്ടെത്തലുകൾ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലുണ്ടെന്ന് പ്രമുഖ ദിനപത്രമായ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നു.

രണ്ടാഴ്ച മുമ്പ് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ, രണ്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ വർഷങ്ങളായി അനുഭവിച്ച ലൈംഗിക ചൂഷണത്തിന്റെയും കഷ്ടപ്പാടുകളുടെയും ഭയാനകമായ വിശദാംശങ്ങളുണ്ട്. കേസിന്റെ വിചാരണ ഉടൻ ആരംഭിക്കും. അടുത്ത ബന്ധു മധുവിനെ ഒന്നാം പ്രതിയായും മാതാപിതാക്കളെ രണ്ട് മൂന്ന് പ്രതികളായും ചേർത്താണ് കുറ്റപത്രം സമർപ്പിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.

“ഒന്നാം പ്രതിയുടെ ബലാത്സംഗത്തിനും ലൈംഗികാതിക്രമത്തിനും കുട്ടികൾ ഇരയായത് അമ്മയുടെയും അച്ഛന്റെയും മനഃപൂർവമായ അശ്രദ്ധ മൂലമാണെന്ന്” സിബിഐ ചൂണ്ടിക്കാട്ടി. വാളയാറിൽ കൊല്ലപ്പെട്ട പെൺകുട്ടികളുടെ അമ്മ ഒന്നാം പ്രതിയുമായി “കുട്ടികളുടെ സാന്നിധ്യത്തിൽ” ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. മൂത്ത പെൺകുട്ടിയെ ഒന്നാം പ്രതി ലൈം​ഗികമായി പീഡിപ്പിച്ച കാര്യം മാതാപിതാക്കൾക്ക് അറിയാമായിരുന്നു. ഇളയമകളെ പീഡിപ്പിക്കാൻ മാതാപിതാക്കൾ ഒത്താശ ചെയ്തുവെന്നും അന്വേഷണ ഏജൻസി അഭിപ്രായപ്പെടുന്നു.

രണ്ട് പെൺകുട്ടികളെയും വീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. 13 വയസ്സുള്ള പെൺകുട്ടിയെ 2017 ജനുവരി 13 നും 9 വയസ്സുള്ള പെൺകുട്ടിയെ അതേ വർഷം മാർച്ച് 4 നും കണ്ടെത്തി.

അവധി ദിവസങ്ങളിൽ ഒന്നാം പ്രതി വീട്ടിൽ മദ്യവുമായി എത്തുന്നത് അമ്മ പ്രോത്സാഹിപ്പിച്ചിരുന്നു.  ദമ്പതികൾ “മനഃപൂർവ്വം” കുട്ടികളെ അവഗണിക്കുകയായിരുന്നു. 2016 ഏപ്രിലിൽ ഒന്നാം പ്രതി മൂത്ത മകളുടെ പീഡിപ്പിക്കുന്നത് അമ്മ കണ്ടിരുന്നു.  രണ്ടാഴ്ച കഴിഞ്ഞ് ഇതേ കാഴ്ച പിതാവും കണ്ടു. എന്നാൽ ഒന്നാം പ്രതി മൂത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യം ഇവർ പൊലീസിനോട് വെളിപ്പെടുത്തിയില്ല. മൂത്ത മകളുടെ മരണശേഷം പോലും അമ്മയും അച്ഛനും ഇളയ പെൺകുട്ടിയെ ഒന്നാം പ്രതിയുടെ വീട്ടിലേക്ക് അയയ്‌ക്കാറുണ്ടായിരുന്നു. ഇളയ പെൺകുട്ടിക്ക് പ്രതി ചേച്ചിയെ ഉപദ്രവിച്ചതായി അറിയാമായിരുന്നുവെന്നും സിബിഐ കണ്ടെത്തി.

വിചാരണ കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയതിനെത്തുടർന്നാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. പ്രതികളെ വെറുതേ വിട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. മക്കൾക്ക് നീതി തേടി അമ്മയുടെ നേതൃത്വത്തിൽ  പ്രതിഷേധം സംഘടിപ്പിച്ചതും  തല മുണ്ഡനം ചെയ്തതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ വെള്ള കുഞ്ഞുടുപ്പ് ചിഹ്നത്തിൽ അവർ മത്സരിച്ചിരുന്നു. 2021 ൽ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം കേസിൽ ഇതുവരെ ആറ് കുറ്റപത്രങ്ങൾ സമർപ്പിച്ചു.

Tags: valayar caseCBI Charge sheet
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies