പൊലീസും പട്ടാളവും അഗ്നിരക്ഷാസേനയും നോക്കുകുത്തികൾ; നൂറുകണക്കിന് അവാമി ലീഗ് നേതാക്കന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പൊലീസും പട്ടാളവും അഗ്നിരക്ഷാസേനയും നോക്കുകുത്തികൾ; നൂറുകണക്കിന് അവാമി ലീഗ് നേതാക്കന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി

ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികൾ നിയന്ത്രിക്കുന്ന കലാപം തുടരുന്നു; അനങ്ങാപ്പാറയായി മുഹമ്മദ് യൂനസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 8, 2025, 08:18 am IST
Facebook
Twitter
WhatsAppTelegram

ധാക്ക : ബംഗ്ലാദേശിൽ മുസ്‌ളീം തീവ്രവാദികളുടെ നിയന്ത്രണത്തിൽ മൂന്നു നാൾ മുൻപ് തുടങ്ങിയ കലാപങ്ങൾ തുടരുന്നു. രാഷ്‌ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും, ഷെയ്ഖ് ഹസീനയുടെ വീടായിരുന്നു സുധാ സദനും, ഷെയ്ഖ് മുജീബുർ റഹ്മാന്റെ സഹോദരൻ ഷെയ്ഖ് അബ്ദുൽ നാസറിന്റെ വീടായിരുന്നു ഷെയ്ഖ് ബാരിയും മത തീവ്രവാദികൾ തകർത്തിരുന്നു. അതിന്റെ തുടർച്ചയായി നിരവധി അവാമി ലീഗ് നേതാക്കന്മാരുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു മാറ്റി. അക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു. എന്നാൽ അക്രമത്തിനു മൗന പിന്തുണ നൽകുന്ന ഇടക്കാല സർക്കാർ മരണങ്ങൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഓൺലൈൻ പ്രസംഗത്തിൽ പ്രതിഷേധിച്ചെന്ന രീതിയിൽ ഇസ്ലാമിക തീവ്രവാദികൾ തുടങ്ങി വെച്ച കലാപത്തിൽ ഷെയ്ഖ് മുജീബുർ റഹ്മാന്റെ നിരവധി ചിത്രങ്ങളും പ്രതിമകളും നശിപ്പിച്ചു. ഇപ്പോൾ നടക്കുന്ന ആക്രമണങ്ങളും ഹസീനയ്‌ക്ക് പ്രധാനമന്ത്രിസ്ഥാനം നഷ്ടമാകുന്നതിന് ഇടയാക്കിയ കലാപം നയിച്ച വിദ്യാർഥി സംഘടനയുടെ നേതൃത്വത്തിലാണ് നടക്കുന്നതെങ്കിലും മുസ്‌ളീം തീവ്രവാദ ശക്തികളായ ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ വ്യക്തമാണ്. കലാപകാരികൾ ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ രണ്ടും മൂന്നും നിരയിലെ നേതാക്കളുടെ വീടുകൾ രാജ്യ‌വ്യാപകമായി തെരഞ്ഞു പിടിച്ച് തകർത്തു കഴിഞ്ഞു.

മിക്കയിടങ്ങളിലും പൊലീസും പട്ടാളവും അഗ്നിരക്ഷാസേനയും നോക്കു കുത്തികളാണ്. അവരുടെ സാന്നിധ്യത്തിലാണ് പരക്കെ അക്രമം അരങ്ങേറുന്നത്. പ്രതിഷേധം ആക്രമാസക്തമായതോടെ അഗ്നിരക്ഷാസേനയ്‌ക്ക് പലയിടത്തും ഫലപ്രദമായ ഇടപെടൽ നടത്താനാകുന്നില്ല എന്ന ന്യായമാണ് മുഹമ്മദ് യൂനുസിന്റെ സർക്കാർ പറയുന്നത്. മുജീബുർ റഹ്മാന്റെ ഓർമ്മകൾ ഉണർത്തുന്ന സ്മാരകങ്ങൾ ഫാസിസത്തിന്റെ ചിഹ്നങ്ങളാണെന്നും അവയെല്ലാം തകർക്കുമെന്നുമാണ് ഇസ്ലാമിക തീവ്രവാദികൾ അവകാശപ്പെടുന്നത്.

സംഭവവികാസങ്ങൾ നിരീക്ഷിച്ചുവരികയാണെന്നും കലാപത്തെ ശക്തമായി നേരിടുമെന്നും ഇടക്കാല സർക്കാർ പറയുന്നെങ്കിലും ഫലപ്രദമായ നടപടികൾ എടുക്കുന്നില്ല.

Tags: Bangladesh crisis
Share
Tweet
SendShare

More News from this section

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies