'കൂടെ നിന്നതിന് നന്ദി; 5 വർഷത്തെ യാത്രയാണിത്, വികാരമാണ് പുഷ്പ'; പൊതുവേദിയിൽ ആരാധകരുമായി സംവദിച്ച് അല്ലു അർജുൻ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

‘കൂടെ നിന്നതിന് നന്ദി; 5 വർഷത്തെ യാത്രയാണിത്, വികാരമാണ് പുഷ്പ’; പൊതുവേദിയിൽ ആരാധകരുമായി സംവദിച്ച് അല്ലു അർജുൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 9, 2025, 02:06 pm IST
FacebookTwitterWhatsAppTelegram

പുഷ്പ-2 ന്റെ വിജയത്തിൽ ആരോധകരോട് നന്ദി അറിയിച്ച് അല്ലു അർജുൻ. പുഷ്പ- 2 ന്റെ ആദ്യഷോയ്‌ക്കിടെ തിക്കിലും തിരക്കിലുംപെട്ട് യുവതി മരിച്ച കേസുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്ക് ശേഷം ആദ്യമായാണ് അല്ലു അർജുൻ പൊതുവേദിയിൽ എത്തുന്നത്. പുഷ്പയെ സ്നേഹിച്ചതിനും പിന്തുണച്ചതിനും എല്ലാവരോടും നന്ദി അറിയിക്കുന്നുവെന്ന് അല്ലു അർജുൻ പറഞ്ഞു. ഹൈദരബാദിൽ സംഘടിപ്പിച്ച പുഷ്പയുടെ വിജയാഘോഷത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

‘പുഷ്പ ഒരു സിനിമയല്ല. അതൊരു അഞ്ച് വർഷത്തെ യാത്രയാണ്. ഒരു വികാരമാണ്. സിനിമയുടെ എല്ലാ വിജയവും ആരാധകർക്കായി സമർപ്പിക്കുന്നു. നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെ സ്നേഹവും പിന്തുണയും കൊണ്ടാണ് ‍ഞാൻ ഇവിടെ വരെ എത്തിയത്.

പുഷ്പയുടെ വിജയത്തിന് പിന്നിൽ ഒരാളുണ്ട്. സംവിധായകൻ സുകുമാർ. ഈ വിജയം പൂർണമായും അദ്ദേഹത്തിന് അവകാശപ്പെട്ടതാണ്. ഇത് സുകുമാരിന്റെ ഒരു ക്രാഫ്റ്റ് വർക്കാണ്. നമ്മളെല്ലാവരും അദ്ദേഹത്തിന്റെ സ്വപ്നത്തിലെ കഥാപാത്രങ്ങളാണ്. സിനിമയിലൂടെ പ്രേക്ഷകരുമായി അദ്ദേഹമാണ് നേരിട്ട് സംസാരിക്കുന്നത്. തങ്ങളെ പിന്തുണച്ചതിന് തെലുങ്ക് സിനിമാ മേഖലയിലെ എല്ലാവരോടും കടപ്പെട്ടിരിക്കുന്നുവെന്നും’ അല്ലു അർജുൻ പറഞ്ഞു.

പുഷ്പ- 2 റിലീസ് ചെയ്യുന്ന ദിവസം മറ്റൊരു ​ഹിന്ദി സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെന്നും അതിന്റെ നിർമാതാവിനോട് നേരിട്ട് വിളിച്ച് സംസാരിച്ചതിനെ കുറിച്ചും അല്ലു അർജുൻ പങ്കുവച്ചു. സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പങ്കുവക്കാതെയായിരുന്നു പരാമർശം. റിലീസ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഞാൻ ഒരു ബോളിവുഡ് സിനിമാ നിർമാതാവിനെ വിളിച്ചിരുന്നു. അവരും ഡിസംബർ ആറിനാണ് റിലീസ് തീയതി നിശ്ചയിച്ചിരുന്നത്. ഞാൻ അഭ്യർത്ഥിച്ചതോടെ അവർ തീയതി മാറ്റിവച്ചു. ഞങ്ങൾ എല്ലാവരും പുഷ്പയുടെ ആരാധകരാണ്. പുഷ്പയ്‌ക്ക് വേണ്ടി ഞങ്ങൾ വഴിയൊരുക്കുമെന്നാണ് അവർ പറഞ്ഞതെന്നും അല്ലു അർജുൻ പറഞ്ഞു.

Tags: fan meetallu arjunPushpa 2
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies