വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില. 280 രൂപ വർദ്ധിച്ച് പവന് 63,840 രൂപയിലാണ് വ്യാപാരം നടക്കുന്നത്. വരും ദിവസങ്ങളിൽ വില ഇനിയും വർദ്ധിക്കുമെന്ന കണക്കുകൂട്ടലിലാണ് വിപണി.
ഫെബ്രുവരി ആദ്യവാരം തുടങ്ങിയ കുതിപ്പ് പ്രതിദിനം റെക്കോർഡുകൾ ഭേദിച്ചു തുടരുകയാണ്. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ പവന് 63,560 രൂപയെന്ന റെക്കോർഡാണ് ഇന്ന് തകർന്നത്. ഗ്രാമിന് 280 രൂപ ഉയർന്ന് പവന് 63,840 രൂപ നിരക്കിലാണ് വിപണിയിൽ വ്യാപാരം. ഗ്രാമിന് 35 രൂപ വർദ്ധിച്ച് 7,980 രൂപയായി.
ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട അമേരിക്ക സ്വീകരിച്ച നിലപാടുകൾ സ്വർണവില വർദ്ധനയ്‌ക്ക് കാരണമാകുന്നുണ്ട്. ഡോളറിനെതിരെ രൂപയുടെ തകർച്ചയും ആഭ്യന്തര സ്വർണവില വർധനയ്‌ക്ക് ഇടയാക്കി.
ഡോളറിനെതിരെ 87. 92 എന്ന നിരക്കിലാണ് വ്യാപാരം ആരംഭിച്ചത്. ഹ്രസ്വകാലത്തേക്ക് സ്വർണ്ണം കൂടുതൽ ആകർഷകമായേക്കാം എന്ന നിഗമനവും സ്വർണത്തിലേക്ക് നിക്ഷേപകരെ അടുപ്പിക്കുന്നുണ്ട്. ഇതും സ്വർണവില വർദ്ധിക്കാൻ കാരണമാകുന്നു. വരും ദിവസങ്ങളിൽ വില ഇനിയും വർധിക്കാൻ സാദ്ധ്യതയുണ്ട് എന്നാണ് വിപണിവൃത്തങ്ങൾ സൂചിപ്പിക്കുന്നത്.