അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യ-ഇംഗ്ലണ്ട് താരങ്ങൾ പച്ച ആം ബാൻഡ് ധരിച്ചാണ് ഇറങ്ങിയത്. അവയവദാനത്തിന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന ബിസിസിഐ ബോധവൽക്കരണ പരിപാടിയെ പിന്തുണച്ചുകൊണ്ടാണ് കളിക്കാർ ആം ബാൻഡ് ധരിച്ചെത്തിയത്.
“അവയവങ്ങൾ ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ” എന്ന മുദ്ര്യവാക്യമുയർത്തി ബിസിസിഐ നടത്തുന്ന ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണിത്. ഐസിസി ചെയർമാൻ ജയ് ഷായാണ് ഈ പ്രചാരണ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
‘അവയവങ്ങൾ ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമെഴുതിയ ബാനറുകളിൽ ഒപ്പുവയ്‌ക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടേയും ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്ലറുടേയും ചിത്രങ്ങൾ ബിസിസിഐ എക്‌സിൽ പങ്കുവച്ച പോസ്റ്റിനൊപ്പമുണ്ട്.
The two teams are wearing green arm bands to support BCCI’s initiative “Donate Organs, Save Lives”.
The initiative is spearheaded by ICC Chairman Mr Jay Shah.
Pledge, spread the word, and let’s be a part of something truly meaningful.#DonateOrgansSaveLives | @JayShah pic.twitter.com/QQ532W26wd
— BCCI (@BCCI) February 12, 2025
അതേസമയം മൂന്നാം ഏകദിനത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ഗില്ലിന്റെ സെഞ്ച്വറിക്കരുത്തിൽ 357 റൺസ് വിജയലക്ഷ്യമുയർത്തി. വിരാട് കോലിയും ശ്രേയസ് അയ്യരും ഇന്ത്യക്കായി അർദ്ധശതകങ്ങൾ നേടി. ഇംഗ്ലണ്ടിനായി ആദിൽ റഷീദ് 64 റൺസ് വഴങ്ങി 4 വിക്കറ്റുകൾ വീഴ്‌ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 84 /2 എന്ന നിലയിലാണ്.