ഇസ്ലാമാബാദ്: ന്യൂസിലൻഡിനെതിരായ ത്രിരാഷ്‌ട്ര പരമ്പര ഫൈനലിൽ തോൽവിയേറ്റുവാങ്ങിയ പാകിസ്താനെ കയ്യൊഴിഞ്ഞ് ആരാധകരും. ഫൈനലിന് ശേഷം കറാച്ചിയിലെ നാഷണൽ സ്റ്റേഡിയത്തിന് പുറത്ത് പാക് ആരാധകർ ഇന്ത്യൻ താരം വിരാട് കോലിക്ക് ജയ് വിളിക്കുന്ന വീഡിയോയാണ് സമൂഹമദ്ധ്യമങ്ങളിൽ തരംഗമാകുന്നത്. വീഡിയോയിൽ സ്റ്റേഡിയത്തിന് പുറത്ത് റിപ്പോർട്ടറോട് സംസാരിക്കവെ കൂട്ടത്തിലൊരാൾ ‘വിരാട് കോലി സിന്ദാബാദ്’എന്ന് വിളിച്ചതോടെ ആവേശഭരിതരായ മറ്റ് യുവാക്കൾ ഇതേറ്റു പറയുകയായിരുന്നു.
അടുത്ത കാലത്തതായി ബാറ്റിങ്ങിൽ നിറമങ്ങിയ കോലി ഫോമിലേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങളിലാണ്. എന്നിരുന്നാലും ലോകമെമ്പാടും പ്രത്യേകിച്ച് പാകിസ്താനിൽ കോലിക്ക് വലിയതോതിൽ ആരാധകരുണ്ട്. 36 കാരനായ കോലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ സജീവമായ കളിക്കാരിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറിയും നേടിയ താരമാണ്. 2023 ലെ ലോകകപ്പ് സെമിഫൈനലിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ 50 ഏകദിന സെഞ്ച്വറികൾ എന്ന നേട്ടവും താരം മറികടന്നിരുന്നു.
അതേസമയം, കഴിഞ്ഞ ദിവസം കറാച്ചിയിൽ നടന്ന ത്രിരാഷ്‌ട്ര പരമ്പര ഫൈനലിൽ പാകിസ്താൻ ന്ന്യൂസിലൻഡിനോട് അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയർ 50 ഓവറിൽ 243 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് കെയ്ൻ വില്യംസൺ (34), ഡെവോൺ കോൺവേ (48), ഡാരിൽ മിച്ചൽ (57), ടോം ലാതം (56) എന്നിവരുടെ ബാറ്റിംഗ് കരുത്തിൽ വിജയം ഉറപ്പിച്ചു. ആദ്യമത്സരത്തിൽ തന്നെ പാകിസ്താനെതിരെ സെഞ്ച്വറി നേടിയ ഗ്ലെൻ ഫിലിപ്സ് കിവീസിനായി വിജയ റൺസ് നേടി.
KOHLI KOHLI chants outside Karachi stadium after #PAKvNZ
game 🤯😍
A man even said Virat Kohli zindabad in Pakistan 😭😭Truly face of world Cricket.#ViratKohli𓃵 pic.twitter.com/n7oCtMRqyc
— HARSH (@harsh_dean) February 14, 2025















