17 വർഷത്തിന് ശേഷം അത് സംഭവിച്ചു!! BSNL ലാഭത്തിൽ; കമ്പനി അറിഞ്ഞുപെരുമാറിയപ്പോൾ വരുമാനം കോടികൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 വർഷത്തിന് ശേഷം അത് സംഭവിച്ചു!! BSNL ലാഭത്തിൽ; കമ്പനി അറിഞ്ഞുപെരുമാറിയപ്പോൾ വരുമാനം കോടികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 16, 2025, 10:54 am IST
Facebook
Twitter
WhatsAppTelegram

വലിയൊരു ഇടവേളയ്‌ക്ക് ശേഷം ലാഭം കൊയ്ത് ബിഎസ്എൻഎൽ. നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ BSNLന് 262 കോടി രൂപ ലാഭം നേടാൻ കഴിഞ്ഞെന്നാണ് റിപ്പോർട്ട്. 17 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ടെലികോം കമ്പനി ലാഭം കൈവരിക്കുന്നതെന്ന് പ്രത്യേകതയുമുണ്ട്. നവീകരണം, നെറ്റ്‌വർക്ക് വിപുലീകരണം, ചെലവ് കുറയ്‌ക്കൽ, ഉപഭോക്തൃ കേന്ദ്രീകൃത സേവനം മെച്ചപ്പെടുത്തൽ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിച്ചതാണ് നേട്ടത്തിന് സഹായിച്ചതെന്ന് കമ്പനി പ്രതികരിച്ചു. ഏറെ സന്തോഷവും സംതൃപ്തിയുമുണ്ടെന്നും ബിഎസ്എൻഎൽ ചെയർമാനും മാനേജിം​ഗ് ഡയറക്ടറുമായ എ. റോബർട്ട് ജെ. രവി പറഞ്ഞു.

മൂന്നാം പാദമായ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകളാണ് കമ്പനി ലാഭത്തിലാണെന്ന് വ്യക്തമാക്കുന്നത്. രണ്ടാം പാദത്തേക്കാൾ 18 ശതമാനം വരുമാന വർദ്ധന മൂന്നാം പാദത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. 262 കോടി ലാഭത്തിൽ 80 കോടിയും കേരള സർക്കിളിൽ നിന്നുള്ളതാണെന്നാണ് വിവരം. കഴിഞ്ഞ സാമ്പത്തിക വർഷവും കേരളാ സർക്കിൾ ലാഭത്തിലായിരുന്നു.

2007ലാണ് അവസാനമായി കമ്പനി പൂർണമായും ലാഭം നേടിയത്. പിന്നീടുള്ള വർഷങ്ങളിലെല്ലാം നഷ്ടമായിരുന്നു. കൊവിഡ് കാലത്ത് 2020-21 സാമ്പത്തിക വർഷത്തിൽ കമ്പനി സ്വീകരിച്ച പരിഷ്കാരങ്ങളും നയങ്ങളുമാണ് നിലവിലെ നേട്ടത്തിലേക്ക് വഴിവച്ചത്. ജീവനക്കാരുടെ എണ്ണം പകുതിയായി കുറച്ചത് വഴിത്തിരിവായി. അതിവേ​ഗ ഇന്റർനെറ്റ് സേവനം നൽകുന്ന FTTH കൊണ്ടുവന്നത് ഫൈബർ രം​ഗത്ത് വൻ മാറ്റങ്ങളുണ്ടാക്കി. കൂടാതെ ഇതര ടെലികോം കമ്പനികൾ താരിഫ് ഉയർത്തി നിരക്കുകൾ വർദ്ധിപ്പിച്ചപ്പോഴും BSNL നിരക്ക് ഉയർത്തിയില്ല. ഇതുവഴി മറ്റ് ഉപയോക്താക്കൾ വൻതോതിൽ BSNL ലേക്ക് ചേക്കേറിയതും വരുമാനം വർദ്ധിപ്പിക്കാൻ ഇടയാക്കിയിരുന്നു.

Tags: bsnlProfit
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies