50 കോടിയിലധികം ഭക്തർ പുണ്യസ്നാനം ചെയ്തു; എന്നിട്ടും പക‍ർച്ചവ്യാധികളില്ല, അസുഖങ്ങളില്ല, എങ്ങും ശുചിത്വം; സാങ്കേതിക വിദ്യ വെളിപ്പെടുത്തി കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 കോടിയിലധികം ഭക്തർ പുണ്യസ്നാനം ചെയ്തു; എന്നിട്ടും പക‍ർച്ചവ്യാധികളില്ല, അസുഖങ്ങളില്ല, എങ്ങും ശുചിത്വം; സാങ്കേതിക വിദ്യ വെളിപ്പെടുത്തി കേന്ദ്രമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 04:19 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ: ജനുവരി 13 ന് ആരംഭിച്ച മഹാകുംഭമേള പരിസമാപ്തിയിലേക്ക് അടക്കുമ്പോൾ  50 കോടിയിലധികം ഭക്തരാണ് ത്രിവേണി സംഗമത്തിൽ പുണ്യ സ്നാനം ചെയ്തത്. മൗനി അമാവാസി പോലുള്ള ദിവസങ്ങളിൽ കോടിക്കണക്കിന് ഭക്തരാണ് ​പ്രയാ​ഗ്‍രാജിൽ എത്തിയത്. എന്നാൽ അഭൂതപൂർവമായ തിരക്കിലും ശുചിത്വം ഉറപ്പിക്കാൻ യുപി സർക്കാരിന് സാധിച്ചു. എവിടെയെങ്കിലും ഒന്നും പാളിയിരുന്നെങ്കിൽ പകർച്ചവ്യാധികൾക്ക് സാധ്യത വളരെ കൂടുതലായിരുന്നു. ഇവിടെയാണ്  ടെക്നോളജിയുടെ അനന്തസാധ്യതകൾ കുംഭമേള പ്രയോജനപ്പെടുത്തിയതെങ്ങനെയെന്ന് അറിയേണ്ടത്.

ഞായറാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ കേന്ദ്ര ബഹിരാകാശ, ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തിയത്. ശുചിത്വം ഉറപ്പാക്കുന്നതിൽ ആണവ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞു.

ഭാഭാ ആറ്റോമിക് റിസർച്ച് സെന്ററും (BARC) ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റോമിക് റിസർച്ചും (IGCAR) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിങ് ബാച്ച് റിയാക്ടർ (hgSBR) ആണ് പ്രധാന താരം. hgSBR ഉപയോ​ഗിച്ചാണ് മലിനജലം  സംസ്കരിച്ചത്.  മലിനജലം സംസ്‌കരിക്കാൻ സൂക്ഷ്മാണുക്കളെയാണ് പ്ളാന്റുകൾ ഉപയോഗിക്കുന്നത്. ‘ഫീക്കൽ സ്ളഡ്‌ജ് ട്രീറ്റ്‌മെന്റ് പ്ളാന്റ്’ എന്നറിയപ്പെടുന്ന ഈ സംവിധാനം ആണവോർജ്ജ വകുപ്പിലെ ഡോ. വെങ്കിട് നെഞ്ചരയ്യ ആണ് വികസിപ്പിച്ചെടുത്തത്.  സംസ്കരിച്ച വെള്ളം  തിരികെ വിടുന്നതിന് മുമ്പ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നെന്നും ഇത് ഉറപ്പാക്കുന്നുണ്ട്.

കുംഭമേളയിലെ 9, 13, 15 സെക്ടറുകളിൽ hgSBR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താൽക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റർ സംസ്കരണ ശേഷിയുണ്ട്. താൽക്കാലിക ടോയ്‌ലറ്റുകളിൽ നിന്നും ഡ്രെയിനുകളിൽ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താൽക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കപ്പെടുന്നു.  പരിസര ശുചിത്വം ഉറപ്പാക്കാൻ പ്രദേശത്ത് 1.5 ലക്ഷം ശൗചാലയങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഇതോടൊപ്പം, ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കാൻ 200 ലധികം വാട്ടർ ഡിസ്പെൻസിം​ഗ് മെഷിനുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.

ഇത്രയും ജനക്കൂട്ടം എത്തുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ ആഗോള മാനദണ്ഡം ഉറപ്പാക്കാൻ സാധിച്ചത് കൂട്ടായ ശ്രമത്തിലൂടെയാണന്നും BARC, IGCAR തുടങ്ങി സ്ഥാപനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Tags: cleanlinessMaha Kumbh Mela 2025Atomic energyBARC)hgSBR
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies