പത്തനംതിട്ട: റാന്നി പെരുനാട് മഠത്തുംമൂഴിയിൽ ലോഡിങ് തൊഴിലാളിയായ.സി ഐ.ടി.യു പ്രവർത്തകൻ ജിതിൻ എന്ന യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തിൽ ഉരുണ്ടു കളി തുടർന്ന് സിപിഎം. ഈ കേസിലെ പ്രധന പ്രതികൾ സിപിഎം പ്രവർത്തകരാണെന്ന് തെളിഞ്ഞിരുന്നു. തന്റെ മകൻ ഒരിക്കലും ബിജെപി ആർ എസ് എസ് കാരനായിരുന്നിട്ടില്ലെന്നും സിപിഎം പ്രവർത്തകൻ ആയിരുന്നെന്നും പ്രതി നിഖിലേഷിന്റെ അമ്മ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ നിഖിലേഷിന്റെ അമ്മയെ തള്ളി രംഗത്തു വന്നിരിക്കുകയാണ് സിപിഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാം. പ്രതികൾക്ക് സിപിഎം ബന്ധം വ്യക്തമായിട്ടും വ്യാജ പ്രചാരണം സിപിഎം തുടരുകയാണ്. നിഖിലേഷിന്റെ അമ്മ ഇങ്ങനെ പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായിട്ടാണ് രാജു എബ്രഹാം ഇങ്ങിനെ പറഞ്ഞത്.
മറ്റു രണ്ടു പ്രതികൾ ഡിവൈഎഫ്ഐ പ്രവർത്തകർ എന്നും വ്യക്തമായിരുന്നു.പ്രതിപ്പട്ടികയിലുള്ള നിഖിലേഷും സുമിത്തും മിഥുനും സജീവ പാർട്ടി പ്രവർത്തകരാണ്. നിഖിലേഷ് പെരുനാട് സിഐടിയു ടിപ്പർ ഡ്രൈവർ യൂണിയൻ മെമ്പറാണ്. മറ്റൊരു പ്രതി സുമിത്ത് ഡിവൈഎഫ്ഐ പ്രവർത്തകൻ. ഡിവൈഎഫ്ഐ മടുത്തുമൂഴി യൂണിറ്റ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി മിഥുൻ മധുവും പ്രതിയാണ്. ഇവർ കുറച്ചുകാലം ഡിവൈഎഫ്ഐയിൽ പ്രവർത്തിച്ചു എന്ന് ജില്ലാ സെക്രട്ടറിയുടെ ന്യായീകരണം. രാഷ്‌ട്രീയ കൊലപാതകം എന്ന വ്യാജ പ്രചാരണം സിപിഎം ന്യായീകരണങ്ങളിലൂടെ ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്.
അതെ സമയം ഇത്തരം പ്രചാരണങ്ങളിലൂടെ സ്ഥലത്ത് സംഘർഷം ആളിക്കത്തിക്കാനുളള ശ്രമാണ് സിപിഎം നടത്തുന്നത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.















