സോഷ്യൽ മീഡിയയിൽ ഇതുവരെ ഡോക്ടർ റോബിൻ രാധാകൃഷ്ണന്റെയും ഇൻഫ്ലുവൻസർ ആരതി പൊടിയുടെയും വിവാഹ വിശേഷങ്ങൾ അവസാനിച്ചിട്ടില്ല. ഫെബ്രുവരി 16നായിരുന്നു ഇരുവരും ഗുരുവായൂരമ്പല നടയിൽ വിവാഹിതരായത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോൾ ആരതി റോബിന്റെ വീട്ടിലേക്ക് വരുന്നൊരു വീഡിയോയാണ് ആരാധകർ ആഘോഷമാക്കുന്നത്. ഗൃഹപ്രവേശം എന്ന കുറിപ്പോടെയാണ് വീഡിയോ ആരതി പങ്കുവച്ചിരിക്കുന്നത്.
മഞ്ഞയിൽ ഗോൾഡൻ വർക്കുള്ള ചുരിദാറായിരുന്നു ആരതിയുടെ ഔട്ട്ഫിറ്റ്. വളരെയേറെ സന്തോഷത്തോടെയുള്ള റോബിനെയാണ് വീഡിയോയിൽ കാണാനാവുന്നതെന്നാണ് ആരാധകരുടെ കമന്റുകൾ. “നല്ലൊരു മനസ്സിന്റെ ഉടമയാണ് Dr. റോബിൻ… അതുപോലെ തന്നെ നല്ലൊരു പെൺകുട്ടിയേയും കിട്ടി… എല്ലാ നന്മകളും ഉണ്ടാവട്ടെ”, Dr ന്റെ മുഖത്തെ ആ ചിരി കണ്ടാൽ അറിയാം dr എത്ര മാത്രം ആരതിയെ സ്നേഹിക്കുന്നുന്നെന്ന്. ഇങ്ങനെ പോകുന്നു കമന്റുകൾ.
ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന വിവാഹ ആഘോഷങ്ങളാണ് നടന്നത്. പിന്നാലെയാണ് അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി ആരധിയും റോബിനും ഒന്നായത്.















