ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലൻഡിനെതിരെയുള്ള തോൽവിക്ക് പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. ഓപ്പണർ ഫഖർ സമാന് പരിക്കേറ്റ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ബൗണ്ടറി തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പുറത്ത് പരിക്കേറ്റത്. ഗ്രൗണ്ട് വിട്ട താരം ഇന്നിംഗ്സിന്റെ അവസാന സമയത്താണ് ഫീൾഡിന് ഇറങ്ങുന്നത്. അതേസമയം ഓപ്പണറായിരുന്നെങ്കിലും നാലാമതാണ് താരം ബാറ്റിംഗിന് ഇറങ്ങിയത്. ഫഖർ സമാൻ ബാറ്റിംഗിലുടനീളം വേദനയിൽ ബുദ്ധിമുട്ടുന്നതും ഫിസിയോയുടെ സഹായം തേടുന്നതും കാണാമായിരുന്നു.
41 പന്തിൽ നിന്ന് 24 റൺസ് മാത്രമാണ് താരത്തിന് എടുക്കാൻ സാധിച്ചത്. മൈക്കിൾ ബ്രേസ്വലാണ് ഫഖർ സമാനെ പുറത്താക്കിയത്. ബാബര്‍ അസമിന് ഒപ്പം സൗദ് ഷക്കീലാണ് ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. അതേസമയം ഫഖർ സമാന് പകരം ഇമാം ഉൾ ഹഖിനെ പകരക്കാരനായി ടീമിൽ ഉൾപ്പെടുത്തി. ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് 60 റൺസിനാണ് പാകിസ്താനെ പരാജയപ്പെടുത്തിയത്.
ടോം ലാഥത്തിന്റെയും വിൽ യംഗിന്റെയും സെഞ്ച്വറികളാണ് ന്യൂസിലഡിന് കരുത്തായത്.