തൊട്ടാൽ സുട്ടിടുവേ..!! കാഷ് പട്ടേൽ ചുമതലയേറ്റു, ഒപ്പമൊരു വാർണിം​ഗ് മെസേജും; "അമേരിക്കക്കാരെ നോവിച്ചാൽ.."
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തൊട്ടാൽ സുട്ടിടുവേ..!! കാഷ് പട്ടേൽ ചുമതലയേറ്റു, ഒപ്പമൊരു വാർണിം​ഗ് മെസേജും; “അമേരിക്കക്കാരെ നോവിച്ചാൽ..”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 12:23 pm IST
Facebook
Twitter
WhatsAppTelegram

അമേരിക്കൻ കുറ്റാന്വേഷണ ഏജൻസിയായ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റി​ഗേഷന്റെ തലപ്പത്തിരിക്കാൻ ട്രംപ് നിയോഗിച്ച ഇന്ത്യൻ വംശജൻ കാഷ് പട്ടേൽ ഇതാ ഔദ്യോഗികമായി ചുമതലയേറ്റിരിക്കുകയാണ്, ഒപ്പം ഒരു മുന്നറിയിപ്പും. അമേരിക്കക്കാരെ ദ്രോഹിച്ചാൽ വെറുതെവിടില്ലെന്നും ‘അവരെ’ പിടികൂടാൻ ഭൂമിയുടെ ഏതറ്റം വരെയും പോകുമെന്നും കാഷ് പട്ടേൽ വ്യക്തമാക്കി. വിവാദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവൽ എഫ്ബിഐ ഡയറക്ടറായി ചുമതലയേറ്റതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

അചഞ്ചലമായ ആത്മവിശ്വാസവും പിന്തുണയും നൽകിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അറ്റോർണി ജനറൽ പാം ബോണ്ടിക്കും നന്ദിയുണ്ടെന്ന് കാഷ് പട്ടേൽ പറഞ്ഞു. എഫ്ബിഐയുടെ ചരിത്രവും പാരമ്പര്യവും ഓർത്തുകൊണ്ട് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. നീതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധരായ സുതാര്യമായി പ്രവർത്തിക്കുന്ന എഫ്ബിഐയെ അമേരിക്കൻ ജനത അർഹിക്കുന്നു. നീതിന്യായ വ്യവസ്ഥയെ രാഷ്‌ട്രീയവത്കരിച്ചതിന്റെ ഫലമായി നഷ്ടപ്പെട്ട പൊതുജനവിശ്വാസം ഇവിടെ വീണ്ടെടുക്കപ്പെടുകയാണെന്നും മുൻ ഭരണകൂടത്തെ വിമർശിച്ചുകൊണ്ട് കാഷ് പട്ടേൽ കുറിച്ചു.

എഫ്ബിഐയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കുക എന്നതാണ് തന്റെ ദൗത്യമെന്നും അദ്ദേഹം വ്യക്തമാക്കി. പോരായ്മകൾ തുടച്ചുനീക്കി അന്വേഷണ ഏജൻസിയെ പുനർനിർമ്മിക്കുന്നതിന് FBIയിലെ സമർപ്പിതരായ സഹപ്രവർത്തകർക്കൊപ്പം താനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ ജനതയ്‌ക്ക് അഭിമാനിക്കാൻ കഴിയുന്ന രീതിയിൽ FBI മാറുമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.

ഇതിന് പിന്നാലെയാണ് രാജ്യത്തെ ക്രിമിനലുകൾക്ക് അദ്ദേഹം ഒരു ‘വാർണിം​ഗ് മെസേജ്’ നൽകിയത്. “അമേരിക്കക്കാരെ നോവിക്കാൻ ശ്രമിക്കുന്നവരോട്.. ഇതൊരു മുന്നറിയിപ്പായി കരുതിക്കോളൂ.. നിങ്ങളെ ഞങ്ങൾ കീഴടക്കും. ഈ ലോകത്തിന്റെ ഏതുകോണിൽ പോയൊളിച്ചാലും പിടികൂടിയിരിക്കും.”- കാഷ് പട്ടേൽ പറഞ്ഞു.

അമേരിക്കൻ സെനറ്റിന്റെ അനുമതി ലഭിച്ച ശേഷമാണ് കാഷ് പട്ടേലിന്റെ നിയമനം ഔദ്യോ​ഗികമായത്. FBIയുടെ ഡയറക്ടർ ചുമതലയിലേക്ക് കാഷ് പട്ടേലിനെ നിയോ​ഗിച്ച ട്രംപിന്റെ ഉത്തരവിൽ നിരവധി പ്രതിപക്ഷ ജനപ്രതിനിധികൾക്ക് എതിർപ്പുണ്ടായിരുന്നു. 44കാരനായ പട്ടേലിന്റെ നിയമനത്തെ ഡെമോക്രാറ്റുകൾ എതിർത്തെങ്കിലും സെനറ്റിൽ 51-49 എന്ന വോട്ട് നേടി നിയമനം സാധുവാക്കി. റിപ്പബ്ലിക്കൻ സെനറ്റം​ഗങ്ങളായ രണ്ട് പേർ പട്ടേലിന്റെ നിയമനത്തെ എതിർത്തിരുന്നുവെന്നതും ശ്രദ്ധേയമാണ്. എന്നാൽ വിവാദങ്ങളെ തണുപ്പിച്ച് എഫ്ബിഐ തലപ്പത്ത് നിയമിതനാവാൻ നിയമപരമായ അനുമതി നേടിയിരിക്കുകയാണ് ഇന്ത്യൻ വംശജനായ കാഷ് പട്ടേൽ.

Tags: USFbiKash PatelFBI Director
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies