വേദി പാകിസ്താൻ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയം, ചാമ്പ്യൻസ്ട്രോഫിയിൽ ഇംഗ്ലണ്ടും ഓസ്ട്രേലിയയും ഏറ്റുമുട്ടുന്നു. ടോസിന് ശേഷം ടീമുകൾ ദേശീയ ഗാനത്തിനായി ഗ്രൗണ്ടിൽ അണിനിരന്നപ്പോഴാണ്. ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങിയത്. അബദ്ധം മനസിലാക്കി ഇത് പിന്നീട് നിർത്തുകയായിരുന്നു. സംഭവം എന്തായാലും അതിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി.
ഓസ്ട്രേലിയയുടെ ദേശീയ ഗാനമാണ് പ്ലേ ചെയ്യേണ്ടിയിരുന്നത്. ഇതിന് പകരമാണ് സംഘാടകർ ഇന്ത്യയുടെ ദേശീയ ഗാനം കേൾപ്പിച്ചത്. സെക്കൻ്റുകൾ മാത്രമാണ് ഇത് മുഴങ്ങിയതെങ്കിലും സ്റ്റേഡിയത്തിൽ ആരവം ഉയർന്നു. തൊട്ടുപിന്നാലെ ഇത് നിർത്തി ഓസ്ട്രേലിയയുടെ ദേശീയ ഗാനം പ്ലേ ചെയ്യുകയായിരുന്നു.
അതേസമയം മത്സരത്തിൽ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. ബെൻ ഡക്കറ്റ് സെഞ്ച്വറിയും ജോ റൂട്ട് അർദ്ധ സെഞ്ച്വറിയും നേടി. 34 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 218/3 എന്ന നിലയിലാണ് ഇംഗ്ലണ്ട്. 108 റൺസുമായി ഡക്കറ്റും മൂന്ന് റൺസുമായി ബ്രൂക്കുമാണ് ക്രീസിൽ.
Lmao, they played the Indian national anthem instead of Australia at Lahore for a couple of seconds by mistake.#ENGvsAUS pic.twitter.com/j5vhpiSV1O
— GOAT Sachin (@GOATSachin) February 22, 2025
“>