അടിയന്തര US വിസ ലഭിച്ചു; കോമയിലായ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം അമേരിക്കയിലേക്ക്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കുടുംബം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അടിയന്തര US വിസ ലഭിച്ചു; കോമയിലായ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം അമേരിക്കയിലേക്ക്; കേന്ദ്രസർക്കാരിന് നന്ദി പറഞ്ഞ് കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2025, 10:42 am IST
FacebookTwitterWhatsAppTelegram

മുംബൈ: അമേരിക്കയിൽ വാഹനമിടിച്ച് കോമയിലായ ഇന്ത്യൻ വിദ്യാർത്ഥി നീലം ഷിൻഡെയുടെ കുടുംബത്തിന് മകളുടെ അടുത്തേക്ക് പോകാൻ അടിയന്തര വിസ ലഭിച്ചു. നീലത്തിന്റെ പിതാവിനും സഹോദരനുമാണ് യുഎസിലേക്ക് പോകാൻ വിസ അനുവദിച്ചത്.

കോമയിൽ കഴിയുന്ന നീലം ഷിൻഡെ ​ഗുരുതരമായ പരിക്കുകളോടെ അമേരിക്കയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്‌ക്കും കൈകാലുകൾക്കും നെഞ്ചിനും സാരമായ പരിക്കേറ്റിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷവും ​ഗുരുതരാവസ്ഥയിലാണ് നീലം.

മഹാരാഷ്‌ട്രയിലെ സത്താര സ്വദേശിയായ നീലത്തിന്റെ അപകടവാർത്തയറിഞ്ഞ കുടുംബം അമേരിക്കയിലേക്ക് പോകാൻ താത്പര്യപ്പെടുകയായിരുന്നു. എന്നാൽ യുഎസ് വിസ ലഭിക്കുകയെന്നത് ഏറെ സുദീർഘമായ നടപടിക്രമങ്ങളാണെന്നത് കുടുംബത്തിന് തിരിച്ചടിയായി. ഈ സാഹചര്യത്തിലാണ് സംസ്ഥാന-കേന്ദ്രസർക്കാരുകൾ ഇടപെട്ടത്. അടിയന്തര വിസ അനുവദിക്കുന്നതിന് വേണ്ടി യുഎസ് കോൺസുലേറ്റുമായി ഇന്ത്യൻ നേതൃത്വം ചർച്ചകൾ നടത്തി. ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക അഭ്യർത്ഥന മാനിച്ച് യുഎസ് ഭരണകൂടം അടിയന്തര വിസ അനുവദിക്കുകയും ചെയ്തു. വിസ എത്രയും വേഗം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നീലത്തിന്റെ കുടുംബം നന്ദിയറിയിച്ചു.

ഫെബ്രുവരി 14നായിരുന്നു നീലം ഷിൻഡെ അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ ഒരാൾ അറസ്റ്റിലായിരുന്നു. അപകടം നടന്ന് രണ്ട് ദിവസത്തിന് ശേഷമായിരുന്നു ഇക്കാര്യം കുടുംബമറിഞ്ഞത്. യുവതി കോമയിലായതോടെ ആശുപത്രി അധികൃതർ കുടുംബത്തിന് ഇ-മെയിൽ അയച്ചു. എത്രയും വേ​ഗം യുഎസിൽ എത്തണമെന്നയിരുന്നു സന്ദേശത്തിലുണ്ടായിരുന്നത്.

ഏതാനും ദിവസങ്ങൾക്ക് മുൻപായിരുന്നു നീലത്തിന്റെ അമ്മയുടെ മരണം. ഇതിന്റെ നടുക്കത്തിൽ കഴിയുന്നതിനിടെയാണ് നീലത്തിന്റെ അപകടവാർത്ത കുടുംബത്തെ തേടിയെത്തിയത്.

Tags: US-VISANeelam ShindeEmergency VisaIndian Student USNeelam Shinde Accident
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies