ചാമ്പ്യൻസ്ട്രോഫിയിൽ ഒരു ജയം പോലുമില്ലാതെയാണ് പാകിസ്താൻ പുറത്തായത്. ഗ്രുപ്പ് ഘട്ടത്തിൽ ഇന്ത്യയോടും ന്യൂസിലൻഡിനോടും കനത്ത പരാജയം ഏറ്റുവാങ്ങി. ബംഗ്ലാദേശിനെതിരായ മത്സരം മഴയും കൊണ്ടുപോയി. ഇതോടെയാണ് ആതിഥേയർ ഒരു ജയം പോലുമില്ലാതെ ടൂർണമെന്റ് അവസാനിക്കുന്നത്. ഇതോടെ മുഹമ്മദ് റിസ്വാനും സംഘത്തിനും എയറിൽ നിന്ന് ഇറങ്ങാൻ സമയം ലഭിച്ചിട്ടില്ല.
തോറ്റ് തുന്നംപാടിയെങ്കിലും പാകിസ്താന് ഐസിസിയിൽ നിന്ന് സമ്മാന തുക ലഭിക്കും. ടൂർണമെന്റിലെ ആകെ സമ്മാന തുക 57 കോടിയാണ്. പങ്കെടുക്കുന്ന ഓരോ ടീമിനും പ്രോത്സാഹന സമ്മാനമായി 1.08 കോടിയാണ് ലഭിക്കുന്നത്. പാകിസ്താൻ ഏഴാമതോ എട്ടാമതോ ഫിനിഷ് ചെയ്താൽ 1.23 കോടി കൂടി ലഭിക്കും. സെമി കാണാതെ പുറത്തായെങ്കിലും മൊത്തത്തിൽ പച്ചപ്പടയ്‌ക്ക് 2.31 കോടിയാകും ലഭിക്കുക. ഗ്രൂപ്പ് എയിൽ ഏറ്റവും താഴെയാണ് പാകിസ്താന്റെ സ്ഥാനം. നെറ്റ് റൺറേറ്റും പരിതാപകരം. 2013 ഓസ്ട്രേലിയയുടെ മോശം പ്രകടനത്തിന്റ റെക്കോർഡാണ് പാകിസ്താൻ സ്വന്തമാക്കിയത്.