ഓസ്കർ തൂക്കി 'അനോറ'; 5 അവാർഡുകളും ഒറ്റ ചിത്രത്തിന്; നാലും ഏറ്റുവാങ്ങി റെക്കോർഡിട്ട് സംവിധായകൻ; മികച്ച നടിയായത് 25-കാരി!!
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഓസ്കർ തൂക്കി ‘അനോറ’; 5 അവാർഡുകളും ഒറ്റ ചിത്രത്തിന്; നാലും ഏറ്റുവാങ്ങി റെക്കോർഡിട്ട് സംവിധായകൻ; മികച്ച നടിയായത് 25-കാരി!!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 10:58 am IST
Facebook
Twitter
WhatsAppTelegram

97-ാമത് ഓസ്കർ പുരസ്കാരവേദിയിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ്, മികച്ച നടി എന്നിവയടക്കം അഞ്ച് അവാർഡുകൾ നേടി തിളങ്ങി ‘അനോറ’ (Anora). ഓസ്‌കറിൽ ഏറ്റവും കടുത്ത മത്സരം നേരിടുന്ന വിഭാഗങ്ങളിലൊന്നാണ് മികച്ച ചിത്രം. എമിലിയ പെരെസ്, ദി ബ്രൂട്ടലിസ്റ്റ്, കോൺക്ലേവ്, എ കംപ്ലീറ്റ് അൺ നോൺ, ദ സബ്‌സ്റ്റൻസ് എന്നീ ചിത്രങ്ങൾ ഒന്നിനൊന്ന് കിടപിടിച്ചെങ്കിലും ഒടുവിൽ അനോറ നേടുകയായിരുന്നു.

സീൻ ബേക്കർ സംവിധാനം ചെയ്ത് അന്താരാഷ്‌ട്ര പ്രശംസ നേടിയ അനോറ മികച്ച സിനിമയ്‌ക്കുള്ള ഓസ്കർ അടക്കം അഞ്ച് പുരസ്കാരങ്ങൾ സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. ബ്രൂക്ലിനിലെ ലൈംഗികത്തൊഴിലാളിയായ യുവതി റഷ്യൻ യുവാവിനെ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അനോറ പറയുന്നത്.

അനോറയ്‌ക്കൊപ്പം ‘കോൺ​ക്ലേവ്’ എന്ന സിനിമയാണ് അവസാന നിമിഷം വരെ ഏറ്റുമുട്ടിയത്. തീവ്രവും തീക്ഷ്ണവുമായ രീതിയിൽ കഥ പറഞ്ഞ രാഷ്‌ട്രീയ ത്രില്ലറായിരുന്നു കോൺക്ലേവ്. കത്തോലിക്കാ സഭയുടെ നാഥനായ മാർപാപ്പയെ തിരഞ്ഞെടുക്കുന്നതാണ് സിനിമയുടെ പ്രമേയം. ബ്രിട്ടീഷ് എഴുത്തുകാരനായ റോബർട്ട് ഹാരിസിന്റെ 2016ലെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണിത്. മികച്ച സിനിമയുൾപ്പെടെ നാല് BAFTAകളും രണ്ട് ഗോൾഡൻ ഗ്ലോബും നേരത്തെ ‘കോൺക്ലേവ്’ നേടിയിരുന്നു.

ഇത്തവണത്തെ ഓസ്കർ വേദയിൽ മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്കാരം അനോറയും കോൺക്ലേവും ഏറ്റുവാങ്ങി. മികച്ച ഒറിജിനൽ തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം അനോറ നേടിയപ്പോൾ, പീറ്റർ സ്‌ട്രോഗൻ എഴുതിയ കോൺക്ലേവ് മികച്ച തിരക്കഥയ്‌ക്കുള്ള പുരസ്‌കാരമാണ് സ്വന്തമാക്കിയത്.

അനോറയിലൂടെ മികച്ച നടിക്കുള്ള പുരസ്കാരം വാങ്ങിയ മൈക്കി മാഡിസൺ ഈ വിഭാ​ഗത്തിൽ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഒമ്പതാമത്തെ അഭിനേത്രിയാണ്. സംവിധായകനായ സീൻ ബേക്കർ തന്നെയാണ് സിനിമയുടെ മറ്റ് നാല് അവാർഡുകളും ഏറ്റുവാങ്ങിയത്. മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച ഒറിജിനൽ തിരക്കഥ, മികച്ച എഡിറ്റിംഗ് എന്നീ നാല് പുരസ്കാരങ്ങളും ബേക്കറിന് ലഭിച്ചു. ഒരു സിനിമയ്‌ക്ക് വേണ്ടി നാല് അക്കാദമി അവാർഡുകൾ ഏറ്റുവാങ്ങിയെന്ന അപൂർവ നേട്ടവും ഇനി ബേക്കറിന് സ്വന്തമാണ്. മറ്റ് പലരും നാല് പുരസ്കാരങ്ങൾ നേടിയ ചരിത്രമുണ്ടെങ്കിലും ഒരേ സിനിമയ്‌ക്ക് വേണ്ടി 4 അവാർഡുകൾ ഏറ്റുവാങ്ങുന്ന ആദ്യ കലാകാരനാണ് സീൻ ബേക്കർ.

Tags: Oscars 2025AnoraSean Baker
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

എഫ്ബിഐ ഡയറക്ടർ കാഷ് പട്ടേൽ വിവാഹിതനാകുന്നു; ആരാണ് 27 കാരിയായ അലക്സിസ് വിൽകിൻസ്?

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

Latest News

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies