ചാമ്പ്യൻസ് ട്രോഫി സെമിയിൽ ഇന്ത്യ-ഓസ്ട്രേലിയയെ നേരിടുകയാണ്. ദുബായിലാണ് മത്സരം നടക്കുന്നത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ഓവറിൽ നാലു റൺസെന്ന നിലയിലാണ് അവർ. അതേസമയം ഇന്ന് ഇന്ത്യ സെമി കളിക്കാൻ ഇറങ്ങിയത് കറുത്ത ആം ബാൻഡ് ധരിച്ചാണ്. അതിനൊരു കാരണവുമുണ്ട്.
ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമായ പദ്മാകർ ശിവാൽകർ നിര്യാതനായിരുന്നു. അദ്ദേഹത്തിന് ആദരവർപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യ ടീം അംഗങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞത്. മുംബൈയുടെ ഇതിഹാസ സ്പിന്നർ എന്ന് അറിയപ്പെട്ടിരുന്നു ശിവാൽകർ 124 ഫസ്റ്റക്ലാസ് മത്സരങ്ങളിൽ നിന്ന് 589 വിക്കറ്റുകൾ നേടിയിട്ടുണ്ട്.
22-ാം വയസിൽ രഞ്ജി ട്രോഫി അരങ്ങേറ്റം നടത്തിയ അദ്ദേഹം 48-ാം വയസിലാണ് കളി അവസാനിപ്പിച്ചത്. 361 വിക്കറ്റുകൾ സ്വന്തമാക്കി. പതിനൊന്ന് തവണ പത്തു വിക്കറ്റ് നേട്ടവും. 12 ലിസ്റ്റ് എ മത്സരങ്ങളിിൽ നിന്ന് 16 വിക്കറ്റ് നേടിയ അദ്ദേത്തിന് ഒരിക്കൽ പോലും ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറാനായില്ല.