ബേവാച്ച്, നൈറ്റ് റൈഡർ, ദി ഫാൾ ഗായ് തുടങ്ങിയ ടെലിവിഷൻ ഷോകളിലൂടെ ജനപ്രിയയായ നടി പമേല ബാക്ക് മരിച്ചു. വീട്ടിൽ ജീവനൊടുക്കിയതെന്നാണ് സൂചന. 62-ാം വയസിലായിരുന്നു അന്ത്യം. ഹോളിവുഡ് നടൻ ഡേവിഡ് ഹാസൽ ഹോഫിന്റെ മുൻ ഭാര്യയാണ് പമേല. നടിയെക്കുറിച്ച് വിവരമില്ലാതായതോടെ കുടുംബാംഗങ്ങൾ വീട്ടിലെത്തി നോക്കിയപ്പോഴാണ് നടിയെ മരിച്ച നിലയിൽ കണ്ടതെന്ന് അഭിഭാഷകരുടെ പോർട്ടൽ വ്യക്തമാക്കുന്നു. പാരമെഡിക്കലുകളെത്തിയാണ് മരണം സ്ഥരീകരിച്ചതെന്നും നടിയുടെ തലയിൽ വെടിയേറ്റതിന്റെ മുറിവുണ്ടെന്നും അവർ വ്യക്തമാക്കി. അതേസമയം ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല.
1989 മുതൽ 2006 വരെ ഡേവിഡ് ഹാസൽഹോഫിനെ പമേല വിവാഹം കഴിച്ചിരുന്നു. “പമേല ഹാസൽഹോഫിന്റെ വിയോഗത്തിൽ ഞങ്ങളുടെ കുടുംബം വളരെയധികം ദുഃഖിതരാണ്. ഈ വേദന നിറഞ്ഞ സമയത്ത് നിങ്ങളുടെ സ്നേഹത്തിനും പിന്തുണയ്‌ക്കും ഞങ്ങൾ നന്ദിയുള്ളവരാണ്.
എന്നാൽ ഈ വെല്ലുവിളി നിറഞ്ഞ സമയത്തിലൂടെ ഞങ്ങൾ കടന്നുപോകുമ്പോൾ സ്വകാര്യതയ്‌ക്കായി അഭ്യർത്ഥിക്കുന്നു.” എന്ന് ഡേവിഡ് ഒരു പ്രസ്താവനയിൽ പറഞ്ഞു.പമേലയ്‌ക്കും ഡേവിഡിനും ടെയ്‌ലർ, ഹെയ്‌ലി എന്നീ രണ്ട് പെൺമക്കളുണ്ട്. അവരുടെ ഇൻസ്റ്റാഗ്രാം നിറയെ പെൺമക്കൾക്കും പേരക്കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് കൂടുതലുമുള്ളത്.















