ഷൈൻ ടോം ചാക്കോയും നാല് യുവതികളും പ്രതിയായ കൊക്കെയ്ൻ കേസ് ആവിയാക്കിയതാര്; പൊലീസിന്റെ അറിവുകേടിൽ ഊരിപ്പോരുന്ന പ്രതികൾ ഇനിയെത്ര?
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഷൈൻ ടോം ചാക്കോയും നാല് യുവതികളും പ്രതിയായ കൊക്കെയ്ൻ കേസ് ആവിയാക്കിയതാര്; പൊലീസിന്റെ അറിവുകേടിൽ ഊരിപ്പോരുന്ന പ്രതികൾ ഇനിയെത്ര?

 ലഹരി പിടിക്കുന്നു, അറസ്റ്റ് ചെയ്യുന്നു, മാദ്ധ്യമങ്ങളിൽ വാർത്ത വരുന്നു, എന്നാൽ എത്രപേർ ശിക്ഷിക്കപ്പെടുന്നു?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 8, 2025, 02:07 pm IST
Facebook
Twitter
WhatsAppTelegram

സംസ്ഥാനത്ത് എംഡിഎംഎയും രാസലഹരിയുമായി ബന്ധപ്പെട്ട് ദിനംപ്രതി നൂറുകണക്കിന് കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. ലഹരി പിടികൂടലും അറസ്റ്റും മുറപോലെ നടക്കുന്നുണ്ടെങ്കിലും ഇതിൽ 90 ശതമാനം കേസുകളും പൊലീസിന്റെ പിടിപ്പുകേട് കൊണ്ട് ആവിയായി പോകും. അതിന് ഏറ്റവും വലിയ തെളിവാണ് നടൻ ഷൈൻ ടോം ചാക്കോ പ്രതിയായ ലഹരിക്കേസ്.

ദിവസങ്ങൾക്ക് മുമ്പാണ് ഷൈൻ അടക്കം എല്ലാം പ്രതികളേയും എറണാകുളം  അഡിഷണൽ കോടതി കുറ്റവിമുക്തരാക്കിയത്. ലഹരിക്കേസിൽ പാലിക്കേണ്ട പ്രാഥമിക നടപടി ക്രമങ്ങൾ പോലും പൊലീസ് പാലിക്കാത്തതാണ് പ്രതികളെ വെറുതെ വിടാൻ കാരണം. കേരളത്തിലെ ആദ്യ കൊക്കെയ്ൻ കേസായിരുന്നു ഇത്.

2015 ജനുവരി 30 നാണ് ഷൈൻ ടോം ചാക്കോയും നാല് യുവതികളും 10 ​ഗ്രാം കൊക്കെയ്നുമായി  പിടിയിലാകുന്നത്. സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ  പ്രതി നിഷാമിന്റെ കടവന്ത്രയെ ഫ്ലാറ്റിൽ നിന്നാണ് സംഘത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വെള്ളിത്തിരയിൽ കത്തി നിന്നിരുന്ന യുവനായകൻ പിടിക്കപ്പെട്ടതോടെ കേസ് വാർത്തകളിൽ നിറഞ്ഞു. സിനിമയും ലഹരിയും വലിയ ചർച്ചയായി.

എന്നാൽ പൊലീസിന്റെ അറിവുകേടാണ് കേസ് ആവിയാക്കിയതെന്ന് നിയമവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. അറസ്റ്റ് നടന്ന ദിവസം തന്നെ തോറ്റുപോയ കേസ് എന്നാണ് കേസിന് നൽകുന്ന വിശേഷണം. ലഹരിക്കേസ് ​​കൈക്കാര്യം ചെയ്യുന്നതിന്റെ ബാലപാഠം പോലും അറിയാത്ത ഉദ്യോ​ഗസ്ഥരാണ് കേസ് നശിപ്പിച്ചത്.

കോടതി ഉത്തരവ് പരിശോധിച്ചാൽ ഒന്നാം പ്രതിയാകുന്നത് പൊലീസാണ്.  മൂന്ന് വീഴ്ചകളാണ് പൊലീസിന്റെ ഭാ​ഗത്ത് നിന്നുണ്ടായത്. ഒന്നാമതായി നർക്കോട്ടിക് ഡ്രഗ്സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്റ്റ് (എൻഡിപിഎസ്) സെക്ഷൻ 42 പാലിച്ചില്ല. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിൽ വിവരം രേഖാമൂലം മേലുദ്യോ​ഗസ്ഥനെ അറിയിച്ചിരിക്കണം. കൂടാതെ മജിസ്റ്റേട്രറ്റിന്റെ മുന്നിൽ ഹാജരാക്കുമ്പോൾ ഇക്കാര്യം പ്രതികളെ ബോധ്യപ്പെടുത്തണമെന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ‍ 50 പാലിച്ചില്ല.

മൂന്നാമത്തേതാണ് പൊലീസിന്റെ ഏറ്റവും വലിയ വീഴ്ച. നാല് യുവതികൾ ഉൾപ്പെട്ട കേസിൽ ലഹരി കണ്ടെടുക്കാൻ പുരുഷ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥനെയാണ് പൊലീസ് സാക്ഷിയാക്കിയത്. കേസിൽ ഒന്നാം പ്രതിയായ യുവതിയുടെ ദേഹ പരിശോധനയിൽ കൊക്കെയ്ൻ കണ്ടെടുത്തെന്നാണ് കേസ്. സ്ത്രീകളുടെ ദേഹ പരിശോധനയ്ക് സ്ത്രീ ​ഗസറ്റഡ് ഉദ്യോ​ഗസ്ഥ നിർബന്ധമാണ്. ഇതോടെ കൊക്കെയ്ൻ പിടിച്ചെന്ന വാദം പോലും കോടതിയിൽ പൊളിഞ്ഞു വീണു. കൂടാതെ പ്രതികളുടെ ലഹരി ഉപയോ​ഗവും പൊലീസിന്  തെളിയിക്കാനായില്ല.

 

Tags: Arrestactordrugs caseActor Shine Tom Chakko
Share
Tweet
SendShare

More News from this section

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

Latest News

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies