ചാമ്പ്യൻസ് ട്രോഫി ഫൈനലിന് ഒരുങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി! പരിശീല സെഷനിടെ പരിക്കേറ്റ സ്റ്റാർ ബാറ്റർ കോലി കളിക്കുമോ എന്ന സംശയത്തിലാണ് ആരാധകർ. ജിയോ ന്യൂസാണ് താരത്തിന് പരിക്കേറ്റ വാർത്ത റിപ്പോർട്ട് ചെയ്തത്. പേസർക്കെതിരെ ബാറ്റ് ചെയ്യുമ്പോഴാണ് താരത്തിന് മുട്ടിന് സമീപം പരിക്കുണ്ടായത്. പന്ത് മുട്ടിന് സമീപം ഇടിക്കുകയായിരുന്നു. തുടർന്ന് താരം ബാറ്റിംഗ് അവസാനിപ്പിച്ചെങ്കിലും കോലി ഡഗൗട്ടിലേക്ക് മടങ്ങിയില്ല.
മെഡിക്കൽ ടീം താരത്തിന് പ്രഥമ ചികിത്സ നൽകി. മുട്ടിൽ സ്പ്രേ ചെയ്യുകയും ബാൻഡേജ് ചുറ്റുകയും ചെയ്തു. ഗ്രൗണ്ടിൽ തുടർന്ന താരം ശേഷിച്ച പരിശീലനം കാണുകയായിരുന്നു. അതേസമയം താരത്തിന്റെ പരിക്ക് ഗൗരവമുള്ളതല്ലെന്നും കോലി ഫൈനലിൽ കളിക്കുമെന്നും അവർ അനിശ്ചിതത്വങ്ങൾക്ക് വിരാമിട്ട് സപ്പോർട്ടിംഗ് സ്റ്റാഫുകൾ ഉറപ്പ് നൽകി. അതേസമയം ഐസിസി ടൂർണമെന്റിൽ ഇന്ത്യക്കെതിരെ വ്യക്തമായ മുൻതൂക്കമുള്ള ടീമാണ് ന്യൂസിലൻഡ്. 10 മത്സരങ്ങളാണ് അവർ ജയിച്ചത്. ഇന്ത്യക്ക് 6 മത്സരങ്ങൾ മാത്രമാണ് ജയിക്കാനായതും. എന്നാൽ ചാമ്പ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ കിവീസിനെ കീഴടക്കിയിരുന്നു.