10 പേർക്കുള്ള ഭക്ഷണം ഒരാൾ കഴിക്കുന്നു; 'മുക്ബാംഗ്' വീഡിയോ ചെയ്ത് പൊണ്ണത്തടി ബാധിച്ച 24-കാരൻ മരിച്ചു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

10 പേർക്കുള്ള ഭക്ഷണം ഒരാൾ കഴിക്കുന്നു; ‘മുക്ബാംഗ്’ വീഡിയോ ചെയ്ത് പൊണ്ണത്തടി ബാധിച്ച 24-കാരൻ മരിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2025, 11:33 am IST
Facebook
Twitter
WhatsAppTelegram

മുക്ബാം​ഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ സോഷ്യൽമീഡിയ താരം ഇഫീകാൻ കുൽതൂർ (Efecan Kultur) അന്തരിച്ചു. ചികിത്സയിലിരിക്കെ 24-ാം വയസിലാണ് അന്ത്യം. പൊണ്ണത്തടി (obesity) കാരണം യുവാവിന്റെ ആരോ​ഗ്യനില വഷളായിരുന്നു.

തുർക്കിയിൽ നിന്നുള്ള സോഷ്യൽമീഡിയ താരമായ ഇഫീകാൻ കുൽതൂർ പ്രധാനമായും മുക്ബാം​ഗ് വീഡിയോകളാണ് പങ്കുവച്ചിരുന്നത്. വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതിന്റെ സ്ട്രീമിങ്ങായിരുന്നു കുൽതൂറിന്റെ പ്രധാന വിനോദം. തുടർച്ചയായി മുക്ബാഗ് ചെയ്തതോടെ യുവാവിനെ പൊണ്ണത്തടി ബാധിച്ചു. തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ. ടർക്കി-ടുഡേ റിപ്പോർട്ട് പ്രകാരം മാർച്ച് ഏഴിനാണ് കുൽതൂർ അന്തരിച്ചത്.

എട്ട് മാസം മുൻപായിരുന്നു യുവാവ് യൂട്യൂബിൽ അവസാനമായി പ്രത്യക്ഷപ്പെട്ടത്. ടിക്ടോക്കിൽ മുക്ബാം​ഗ് വീഡിയോ അവസാനമായി പോസ്റ്റ് ചെയ്തത് ഒക്ടോബർ 15നായിരുന്നു. പിന്നീട് ആരോ​ഗ്യനില വഷളായതോടെ ​സ്ട്രീമിംഗ് നിർത്തിവെക്കുകയും ആരോ​ഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിലേക്ക് യുവാവ് കടക്കുകയും ചെയ്തു. ശ്വസനസംബന്ധമായ അസുഖങ്ങളും യുവാവിനെ ബാധിച്ചിരുന്നു. ഒടുവിലാണ് മരണത്തിന് കീഴടങ്ങിയത്.

എന്താണ് മുക്ബാം​ഗ് വീഡിയോ (Mukbang)

വലിയ അളവിൽ ഭക്ഷണം കഴിക്കുന്നതാണ് മുക്ബാം​ഗ് വീഡിയോയുടെ ഉള്ളടക്കം. സാധാരണ​ഗതിയിൽ ഒരാൾക്ക് ഒരു ബിരിയാണിയാണ് കഴിക്കാൻ സാധിക്കുക എന്നുണ്ടെങ്കിൽ മുക്ബാം​ഗ് വീഡിയോ ചെയ്യുന്ന വ്യക്തി 5 ബിരിയാണി കഴിക്കും. ഒരു വ്യക്തിക്ക് താങ്ങാവുന്നതിനുമപ്പുറം എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ഇത്തരം വീഡിയോ ചെയ്യുന്നവർ ഭക്ഷണം കഴിക്കുക. 6-7 പേർക്ക് കഴിക്കാനുള്ള ആഹാരം ഒരാൾ ഒറ്റയടിക്ക് കഴിച്ചുതീർക്കുന്ന കാഴ്ച നിരവധി പേരിൽ കൗതുകമുണർത്തുന്നതിനാൽ ഇത്തരം വീഡിയോകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ദക്ഷിണ കൊറിയയിലാണ് മുക്ബാം​ഗ് വീഡിയോയുടെ തുടക്കം. ജനപ്രീതി വർദ്ധിച്ചതോടെ ലോകത്തിന്റെ വിവിധ ഭാ​ഗത്തുനിന്നുള്ള കണ്ടന്റ് ക്രിയേറ്റേഴ്സ് മുക്ബാം​ഗ് അനുകരിക്കുകയായിരുന്നു.

അശാസ്ത്രീയമായ ഭക്ഷണക്രമമായതിനാൽ മുക്ബാം​ഗ് വീഡിയോ ചെയ്യുന്ന പലർക്കും ആരോഗ്യപ്രശ്നങ്ങളുണ്ടാകാറുണ്ട്. വീഡിയോ ചെയ്തതിന് പിന്നാലെയായിരുന്നു കുൽതൂറിന് പൊണ്ണത്തടി ഉണ്ടായത്. ഇരുന്നിടത്ത് നിന്ന് അനങ്ങാൻ പോലും കഴിയാത്തവിധം അമിതവണ്ണം ബാധിച്ച യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു.

Tags: tiktokobesityMukbangMukbang VideoEfecan Kultur
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies