ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തിൽ മാദ്ധ്യമങ്ങളോട് പ്രതികരിക്കാൻ വിസമ്മതിച്ച് മുൻ ഇനിടാൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ എം എസ് ധോണി. ടൂർണമെന്റിലെ ഒരു മത്സരത്തിലും തോൽവിയറിയാതെയാണ് ഫൈനലിൽ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ടീം കിരീടം നേടിയത്. 2013 ൽ ധോണി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിനുശേഷം ഇന്ത്യ നേടുന്ന ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടമാണിത്.
എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോയിൽ വിമാനത്താവളത്തിൽ വെച്ച് ഇന്ത്യയുടെ വിജയത്തെക്കുറിച്ച് ഒരു റിപ്പോർട്ടർ ധോണിയോട് ചോദിച്ചെങ്കിലും അദ്ദേഹം മറുപടി നല്കാൻ തയാറായില്ല. മാത്രമല്ല വിമാനത്താവളത്തിന് പുറത്തേക്ക് നടക്കവേ അദ്ദേഹം റിപ്പോർട്ടറുടെ തന്റെ അടുത്തുനിന്ന് പോകാൻ കൈ വീശി കാണിക്കുകയും ചെയ്തു. ഇതോടെ സാമൂഹ്യ മദ്ധ്യങ്ങളിൽ പലരും മുൻ ക്യാപ്റ്റനെ വിമർശിച്ച് രംഗത്തെത്തി.
“അയാൾ എത്രത്തോളം അരക്ഷിതനാണെന്ന് നോക്കൂ, ഇന്ത്യയുടെ ചാമ്പ്യൻസ് ട്രോഫി വിജയത്തെക്കുറിച്ച് പോലും സംസാരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. യുവരാജ് സിംഗിന്റെ പിതാവ് പറഞ്ഞത് ശരിയാണ്. മറ്റൊരു ക്യാപ്റ്റൻ ലോകകപ്പ് നേടണമെന്ന് ധോണി ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് 2019 ൽ മോശം പ്രകടനം കാഴ്ചവച്ചത്” സജൽ സിൻഹ എന്ന യൂസർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
🚨See how much insecure he is
He don’t want to speak even on India’s Champions Trophy Victory❗️Yuvraj Singh Father was Right ye nahi chahta tha ki dusre ki kaptani me koi world cup jite islie isne 2019 me aise pari kheli❗️
It’s SHAMEFUL👎 pic.twitter.com/t0BiAcBmit
— Imsajal45 (@Sajalsinha0264) March 11, 2025