പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയും ക്ഷേത്രത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഖണ്ഡവാല പ്രദേശത്തായിരുന്നു ആക്രമണം. ക്ഷേത്രത്തിന് സമീപമുള്ള കെട്ടിടങ്ങളിലും കേടുപാടുണ്ടായി. ജനാലകൾ തകർന്നു.
ബൈക്കിൽ ഒരു പതാകയുമേന്തിയാണ് ഇവർ വന്നത്. ഇത് ISIയുടേതാണെന്ന് സംശയമുണ്ട്. സ്ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പൊട്ടിത്തെറി പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാഴ്‌ത്തി. മുതിർന്ന പാെലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ആക്രമണത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ക്ഷേത്രത്തിന്റെ നാശനഷ്ടം കണക്കാക്കിയിട്ടില്ല. സംഭവത്തിൽ ഐഎസ്ഐയുടെ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന് സംശയിക്കുന്നതായി കമ്മിഷണർ ഗുർപ്രീത് സിംഗ് ഭുല്ലാർ പറഞ്ഞു. യുവാക്കളോട് അവരുടെ ജീവിതം വെറുതെ നശിപ്പിക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
VIDEO | Punjab: A blast was reported on Thakur Sher Shah Suri Road in Amritsar earlier this morning. More details awaited.
(Source: Third Party)
(Full video available on PTI Videos- https://t.co/dv5TRAShcC) pic.twitter.com/IgT2VjUsRb
— Press Trust of India (@PTI_News) March 15, 2025
#WATCH | Punjab: Amritsar Commissioner GPS Bhullar says, “We got information at 2 a.m. We reached the spot right away. The forensic team was called… We checked the CCTV and spoke to the nearby people. The thing is that Pakistan’s ISI lures our youth into creating disturbances… https://t.co/RVVHuy2IGr pic.twitter.com/ybdo5gcXMp
— ANI (@ANI) March 15, 2025















