ആ അജ്ഞാതൻ അടുത്തെത്തി; ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു; അമ്മാവനും അനന്തരവന്റെ വിധി തന്നെയായിരിക്കും: വിദേശകാര്യ വിദഗ്ധൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആ അജ്ഞാതൻ അടുത്തെത്തി; ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു; അമ്മാവനും അനന്തരവന്റെ വിധി തന്നെയായിരിക്കും: വിദേശകാര്യ വിദഗ്ധൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 01:58 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ ദിവസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞതായി സൂചന. അനന്തരവനും വലംകൈയുമായ അബു ഖത്താലിന്റെ സമാനവിധി തന്നെയാണ് ഹാഫിസ് സയീദിനെയും കാത്തിരിക്കുന്നതെന്ന് വിദേശകാര്യ വിദഗ്ധൻ റോബിന്ദർ സച്ച്ദേവ അഭിപ്രായപ്പെട്ടു.

“അബു ഖത്താൽ കൊല്ലപ്പെട്ടു. അതിനർത്ഥം ഹാഫിസിന്റെ ദിവസവും അടുത്തെത്തിയെന്നാണ്. വാളെടുത്തവൻ വാളാൽ എന്നാണല്ലോ, ഹാഫിസ് സയീദിനും സമാനമായ വിധി നേരിടേണ്ടി വന്നേക്കാം. അബു ഖത്താൽ കൊല്ലപ്പെട്ടതോടെ തന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ സയീദ് പാക് സൈന്യത്തോട് ആവശ്യപ്പെട്ടതായാണ് വിവരം. സൈന്യത്തിന്റെ സംരക്ഷണം ഉണ്ടെങ്കിലും പാകിസ്താനിൽ ഒരു തീവ്രവാദിയും സുരക്ഷിതനല്ല. ഒരുനാൾ അവരും “വേട്ടയാടപ്പെടും” അദ്ദേഹം കൂട്ടിച്ചേർത്തു

കഴിഞ്ഞ ദിവസമാണ് ലഷ്‌കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ അബു ഖത്താൽ കൊല്ലപ്പെട്ടത്. പാക് പഞ്ചാബ് പ്രവിശ്യയിൽ അംഗരക്ഷകനൊപ്പം സഞ്ചരിക്കുന്നതിനിടെ അജ്ഞാതരായ അക്രമികളുടെ വെടിയേൽക്കുകയായിരുന്നു.  ഖത്താലിന്റെ വാഹനത്തിന് നേരെ അക്രമികൾ 15 മുതൽ 20 വരെ റൗണ്ട് വെടിയുതിർത്തതായാണ് വിവരം. അംഗരക്ഷകനും കൊല്ലപ്പെട്ടു. പാക് സൈന്യത്തിന്റേയും ചാരസംഘടനയുടേയും സംരക്ഷണത്തിലായിരുന്നു അബു ഖത്താൽ.

ലഷ്കർ ഇ തൊയ്ബ സ്ഥാപകനും 26/11 മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമാണ് ഹാഫിസ് സയീദ്. 2024 ജൂൺ 9 ന് നടന്ന റിയാസി ഭീകരാക്രണത്തിന്റെ സുത്രധാരനാണ് അബു ഖത്താൽ. റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ലഷ്കർ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 2023-ലെ രജൗരി ഭീകരാക്രമണത്തിലും അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (NIA) കണ്ടെത്തിയിരുന്നു.

Tags: Hafiz SaeedAbu Qatal
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies