കൊല്ലം: കരുനാഗപ്പള്ളി കുലശേഖരപുരത്ത് MDMA-യുമായി മൂന്ന് യുവാക്കൾ പിടിയിൽ. തൊടിയൂർ സ്വദേശി അർചന്ദ്, ആലപ്പാട് സ്വദേശി നാഥ്, പുതിയകാവ് സ്വദേശി ഹാഫിസ് സജീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 2.90 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിൽപ്പനയ്‌ക്കായി എത്തിച്ച ലഹരിമരുന്നാണിതെന്ന് പൊലീസ് വ്യക്തമാക്കി. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി കരുനാഗപ്പള്ളി പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. അറസ്റ്റിലായ അർച്ചന്ത് സിപിഎം തൊടിയൂർ മുൻ ഏരിയ കമ്മിറ്റി അംഗത്തിന്റെ മകനാണ്.