ന്യൂഡൽഹി: പ്രശസ്ത ഗാന്ധിയനും സാമൂഹിക പ്രവർത്തകയുമായ പസല കൃഷ്ണ ഭാരതിയുടെ നിര്യാണത്തിൽ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ന്യൂഡൽഹിയിലെ വസതിയിലായിരുന്നു അന്ത്യം. മഹാത്മാഗാന്ധിയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് രാഷ്‌ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ചയാളാണ് പസല കൃഷ്ണ ഭാരതി യെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു.
“പസല കൃഷ്ണ ഭാരതി ജിയുടെ വിയോഗത്തിൽ വേദനയുണ്ട്. ഗാന്ധിയൻ മൂല്യങ്ങളിൽ അവർ സമർപ്പിതയായിരുന്നു. ബാപ്പുവിന്റെ ആദർശങ്ങളിലൂടെ രാഷ്‌ട്രനിർമ്മാണത്തിനായി ജീവിതം സമർപ്പിച്ചു. നമ്മുടെ സ്വാതന്ത്ര്യസമരത്തിൽ സജീവമായിരുന്ന മാതാപിതാക്കളുടെ പാരമ്പര്യം അവർ അഭിമാനപൂർവം മുന്നോട്ട് കൊണ്ടുപോയി,” ഭാരതിയോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
పసల కృష్ణ భారతి గారి మరణం ఎంతో బాధించింది . గాంధీజీ ఆదర్శాలకు తన జీవితాన్ని అంకితం చేసిన ఆమె బాపూజీ విలువలతో దేశాభివృద్ధికి కృషి చేశారు . మన దేశ స్వాతంత్ర్య పోరాటంలో పాల్గొన్న తన తల్లితండ్రుల వారసత్వాన్ని ఆమె ఎంతో గొప్పగా కొనసాగించారు . భీమవరం లో జరిగిన కార్యక్రమంలో ఆమెను… pic.twitter.com/2zpoZp66lf
— PMO India (@PMOIndia) March 23, 2025
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനികളായ പസല കൃഷ്ണ മൂർത്തിയുടെയും അഞ്ജ ലക്ഷ്മിയുടെയും മകളാണ് പസല കൃഷ്ണ ഭാരതി. അവരുടെ പിതാവ് കൃഷ്ണ മൂർത്തി മഹാത്മാഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പിന്നാക്കം നിൽക്കുന്നവർ, പ്രത്യേകിച്ച് ദളിതർക്കിടയിൽ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾക്കും അക്കാദമിക് സ്ഥാപനങ്ങൾക്ക് നൽകിയ ഉദാരമായ സംഭാവനകൾക്കും കൃഷ്ണ ഭാരതി പ്രശസ്തയായിരുന്നു.