43-കാരനായ മഹേന്ദ്ര സിംഗ് ധോണി ഇപ്പോഴും ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രധാന താരമാണ്. തന്റെ സമകാലീനരും ശേഷമെത്തിയവരും പരിശീലകരും കമന്റേറ്റർമാരുമായപ്പോൾ ധോണി കളിക്കാരനായി തന്നെ തുടർന്നു. അപ്പോഴും വിക്കറ്റ് കീപ്പിംഗിൽ തനിക്ക് ഇപ്പോഴും 18 ന്റെ ചെറുപ്പമാണെന്ന് ഈ ഐപിഎല്ലിലും താരം തെളിയിക്കുകയാണ്.
ചെന്നൈയ്‌ക്കൊപ്പമുള്ള യാത്രയെക്കുറിച്ച് താരം ഇപ്പോൾ സ്റ്റാർ സ്പോർട്സിന് നൽകിയ അഭിമുഖത്തിൽ മനസു തുറന്നു. വിക്കറ്റ് കീപ്പിംഗ് ചെയ്യുന്നില്ലെങ്കിൽ താൻ ടീമിനൊരു ബാധ്യതയാണ്. വിക്കറ്റ് കീപ്പിംഗ് ചെയ്യുമ്പോഴാണ് എനിക്ക് മത്സരത്തിന്റെ ഓരോ നിമിഷവും വിലയിരുത്താനാകുന്നത്. അതൊരു വെല്ലുവിളിയാണ്.
അതാണ് ഞാൻ ഏറെ ഇഷ്ടപ്പെടുന്നതും. രണ്ടുവർഷമോ അഞ്ചുവർഷമോ എന്ന് എനിക്കറിയില്ല. നിങ്ങൾക്ക് കളിക്കാനാവുന്നത് വരെ തുടരൂ എന്നാണ് എന്റെ ഫ്രാഞ്ചൈസിയുടെ നിലപാട്. ഇനിയിപ്പോൾ ഞാൻ വീൽ ചെയറിലാണെങ്കിലും എന്നോട് കളിക്കാനാകും അവർ പറയുക. എനിക്ക് ക്രിക്കറ്റ് ആസ്വദിക്കണം. അതിനാൽ ഒരു വർഷത്തെ കാര്യം മാത്രമാണ് ഞാൻ ചിന്തിക്കന്നത്.—-ധോണി പറഞ്ഞു.