ഈ 'നെ​ഗറ്റീവ്' ബിജെപിക്ക് ​ഗുണം ചെയ്യും; പണ്ട് മോദിയെക്കുറിച്ച് എന്തെല്ലാം പറഞ്ഞു? എന്നിട്ടെന്തായി? എമ്പുരാനെക്കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഈ ‘നെ​ഗറ്റീവ്’ ബിജെപിക്ക് ​ഗുണം ചെയ്യും; പണ്ട് മോദിയെക്കുറിച്ച് എന്തെല്ലാം പറഞ്ഞു? എന്നിട്ടെന്തായി? എമ്പുരാനെക്കുറിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 29, 2025, 11:28 am IST
FacebookTwitterWhatsAppTelegram

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി ജോർ‌ജ് കുര്യൻ. സിനിമ ബഹിഷ്കരിക്കുകയെന്നൊരു നിലപാട് ബിജെപി നേതൃത്വം സ്വീകരിച്ചിട്ടില്ലെന്ന് ജോർജ് കുര്യൻ വ്യക്തമാക്കി. ഈ വിഷയത്തിൽ എംടി രമേശ് പറഞ്ഞതാണ് ബിജെപിയുടെ നിലപാട്. അത് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പിന്തുണയ്‌ക്കുകയും ചെയ്തു. നിലവിലുള്ള വിവാദങ്ങൾ ബിജെപിക്ക് ​ഗുണമേ ചെയ്യൂവെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കാൻ ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എമ്പുരാൻ സിനിമ കണ്ടിട്ടില്ല. സിനിമ കാണാനാണ് തീരുമാനം. എല്ലാവരും കാണണമെന്നാണ് പറയാനുള്ളത്. സിനിമയ്‌ക്കെതിരെ ഇപ്പോൾ ഉയർന്നിരിക്കുന്ന ‘എതിർപ്പ്’, അതാണ് ആ സിനിമ കൂടുതൽ ആളുകളെ കാണാൻ പ്രേരിപ്പിക്കുന്നത്. എമ്പുരാൻ നല്ലതാണ് എന്ന അഭിപ്രായം മാത്രമാണ് വന്നിരുന്നതെങ്കിൽ ആരെങ്കിലും ഇത്ര ആവേശം കാണിക്കുമോ? മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെയാണ് മോഹൻലാൽ എത്തിയത്. അതിൽ വില്ലൻ കഥാപാത്രമായിരുന്നു മോഹൻലാലിന്റേത്. വലിയ നടനായി പിന്നീട് മാറിയ മോഹൻലാൽ നെ​ഗറ്റീവിൽ നിന്നാണ് തുടങ്ങിയത്. ഇത്രയും ഉയരത്തിൽ എത്തിയത് അതിനുശേഷമാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ ഉയരത്തിൽ എത്തിക്കാൻ വേണ്ടിയുള്ളതാണ് ഈ നെഗറ്റീവ്. ഒരു സൂപ്പർതാരത്തെപ്പോലെ ബിജെപി ഉദിച്ചുയരും. എല്ലാ വീടുകളിലും ബിജെപിയെക്കുറിച്ച് ചർച്ചകൾ ഉണ്ടാകും. എമ്പുരാൻ കാണുന്നവരെല്ലാം ബിജെപിയെക്കുറിച്ച് ചർച്ച ചെയ്യും. രണ്ടായിരത്തിന്റെ ആദ്യ വർഷങ്ങളിൽ മോദിയെക്കുറിച്ച് എന്തായിരുന്നു പറഞ്ഞിരുന്നത്? അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കിൽ മോദി ഈ ഉയരത്തിൽ എത്തുമായിരുന്നോ? ഉയരങ്ങളിലേക്ക് ബിജെപി എത്തും. അതിനുവേണ്ടി എല്ലാ വീടുകളിലും എമ്പുരാനെ കുറിച്ച് ചർച്ച ചെയ്യണം. – ജോർജ് കുര്യൻ പ്രതികരിച്ചു.

പൃഥ്വിരാജ് സംവിധാനം ചെയ്ത് മുരളീ​ഗോപി തിരക്കഥയെഴുതിയ എമ്പുരാനിൽ മോഹൻലാലും പൃഥ്വിരാജുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയിൽ ​ഗോധ്രാനന്തര കലാപത്തെ ആവിഷ്കരിച്ച രീതി ഏകപക്ഷീയമാണെന്ന വിമർശനത്തിന് പിന്നാലെ വിവാദം ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നേതാക്കൾ ഔദ്യോ​ഗിക നിലപാട് അറിയിച്ചത്.

Tags: George KurianEmpuraanL2: Empuraan
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies