വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: കേന്ദ്രമന്ത്രി കിരൺ റിജിജു
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: കേന്ദ്രമന്ത്രി കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 31, 2025, 10:21 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു പറഞ്ഞു. അദ്ദേഹം എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ പ്രസ്‍താവന ഉളളത്.

“ഒരു മന്ത്രി എന്ന നിലയിലും ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്നു എന്ന നിലയിലും വഖഫ് ഭേദഗതി ബില്ലിനെ പിന്തുണയ്‌ക്കാൻ കേരളത്തിലെ എല്ലാ എംപിമാരോടും കേരള കാത്തലിക് ബിഷപ്പ് കൗൺസിൽ (കെസിബിസി) അഭ്യർത്ഥിക്കുന്നത് ഞാൻ സ്വാഗതം ചെയ്യുന്നു.

നമ്മുടെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും പരിഗണിക്കുകയും പരിഹരിക്കുകയും ചെയ്യേണ്ടത് രാഷ്‌ട്രീയത്തിലുള്ളവരുടെ കടമയാണ്. ഉദാഹരണത്തിന്, കേരളത്തിലെ #മുനമ്പത്ത് നൂറുകണക്കിന് കുടുംബങ്ങൾ ദുരിതമനുഭവിക്കുകയും അവരുടെ സ്വത്തുക്കളും വീടുകളും സംരക്ഷിക്കുന്നതിന് പരിഹാരം തേടുകയും ചെയ്യുന്നു. അതിനായി അവർ സമര മുഖത്താണ്.

ഈ പ്രവൃത്തി ഒരു സമുദായത്തിനും എതിരല്ല – എന്നാൽ ചിലർ ചിലരുടെ വിഷമനസ്സിലേക്ക് പ്രചരിപ്പിക്കുന്ന കുപ്രചരണമാണിത്. പ്രധാന മന്ത്രി നരേന്ദ്രമോദിജിയും നമ്മുടെ സർക്കാരും ഓരോ ഇന്ത്യൻ പൗരന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ശ്രമിക്കുന്നു, ഇനിയും അത് തുടരും.

നിസ്സാര പ്രീണന രാഷ്‌ട്രീയത്തിനായി ജനങ്ങളുടെ താൽപ്പര്യം ബലികഴിക്കാതെ എല്ലാ ജനങ്ങളുടെയും താൽപ്പര്യം മുൻനിർത്തി എല്ലാ കേരളത്തിലെ എംപിമാരും ഈ ബില്ലിനെ പിന്തുണയ്‌ക്കുമെന്ന് ഞാൻ ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നു”. കിരൺ റിജിജു പറഞ്ഞു.

വഖ്ഫ് നിയമത്തിലെ അന്യായവകുപ്പുകൾ ഭേദഗതി ചെയ്യാൻ ജനപ്രതിനിധികൾ സഹകരിക്കണമെന്ന് കേരളത്തിലെ എംപിമാരോട് കെസിബിസി പ്രസിഡന്‍റ് കർദിനാൾ ക്ലീമീസ് കതോലിക്കാ ബാവ, വൈസ് പ്രസിഡൻ്റ് ബിഷപ്പ് പോളി കണ്ണൂക്കാടൻ, സെക്രട്ടറി ജനറൽ ബിഷപ്പ് അലക്സ് വടക്കുംതല എന്നിവർ ആവശ്യപ്പെട്ടിരുന്നു.

ബില്ല് പാർലമെന്റിൽ ചർച്ചക്ക് വരുമ്പോൾ ബില്ലിന് അനുകൂല നിലപാട് സ്വീകരിക്കണമെന്നാണ് കെസിബിസി പ്രസിഡൻ്റ് കൂടിയായ കർദ്ദിനാൾ ക്ലീമീസ് കതോലിക്കാ ബാവ കേരളത്തിലെ എംപിമാരോട് ആവശ്യപ്പെടുന്നത്.

Tags: kcbcWaqf amendment billUnion Minister Kiran RijijuKerala Catholic Bishops' Council
Share
Tweet
SendShare

More News from this section

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

Latest News

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies