ഇന്ത്യൻ ഓൾറൗണ്ടറും മുംബൈ ഇന്ത്യൻസ് നായകനുമായ ഹാർദിക് പാണ്ഡ്യ ബ്രിട്ടീഷ് ഗായികയും നടിയുമായ ജാസ്മിൻ വാലിയയുമായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങൾ തുടങ്ങിയിട്ട് നാളുകളായി. ഇരുവരും ഒന്നിച്ച് അവധിക്കാലം ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇവർ പ്രണയബന്ധം തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും ഹാർദിക്കിന് പിന്തുണയുമായി നടിയെ മുംബൈ ഗ്യാലറികളിൽ കാണാം. ഇപ്പോൾ വീണ്ടും ഇവരുടെ ബന്ധം ഔദ്യോഗിക പ്രഖ്യാപിക്കുമെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
നടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഭാര്യ റിത്വികയ്‌ക്കും മറ്റുള്ളവർക്കുമൊപ്പം മുംബൈയുടെ ടീം ബസിൽ സഞ്ചരിച്ചത് ചൂണ്ടിക്കാട്ടിയാണ് ആരാധകരുടെ വാദം. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. കാരണം താരങ്ങളുടെ ഭാര്യമാർക്കും കാമുകിമാർക്കും മാത്രമാണ് ടീം ബസിൽ സഞ്ചരിക്കാൻ അനുമതി നൽകിയിട്ടുള്ളത്.
മുംബൈ ഇന്ത്യൻസിന്റെ ടീം മെമ്പർമാരുടെ കുടുംബാംഗങ്ങക്കൊപ്പമാണ് ജാസ്മിനും സ്റ്റേഡിയത്തിൽ നിന്ന് പുറത്തുവരുന്നത്. ഇവർക്കായി നൽകിയിരിക്കുന്ന ടീം ബസിലേക്കാണ് ജാസ്മിനും മറ്റുള്ളവരും കയറുന്നത്. കെകെആറിനെതിരെയുള്ള മത്സരത്തിൽ ഹാർദിക്കിനായി ആർപ്പുവിളിക്കുന്ന ജാസ്മിനെയും കണ്ടിരുന്നു. നാലുവർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് ഹാർദിക്കും നടാഷയും അടുത്തിടെ വേർപിരിഞ്ഞിരുന്നു..
View this post on Instagram
“>
Jasmin Walia in the stands. pic.twitter.com/zhjqxxuKRM
— Fantasy Cricket Pro 🏏 (Viren Hemrajani) (@FantasycricPro) March 31, 2025















