രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് മുൻ നായകൻ മഹേന്ദ്ര സിംഗ് ധോണി പുറത്തായപ്പോൾ ഒരു ആരാധികയുടെ റിയാക്ഷൻ വൈറലായിരുന്നു. അസ്വസ്ഥയായി നിരാശജനകമായുള്ള ഒരു പ്രതികരണമായിരുന്നു യുവതിയുടേത്. ഇത് ക്യാമറാമാന്മാർ ഒപ്പിയെടുത്ത് വൈറലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈറൽ സുന്ദരിയെ തേടിയ സോഷ്യൽ മീഡിയയും സജീവമായത്.
ഇതിനിടെ ജ്യോതി താക്കൂർ എന്ന യുവതി ഈ വീഡിയോ പങ്കുവച്ച് കഴിഞ്ഞ ദിവസം എന്റെ റിയാക്ഷൻ ഇങ്ങനെയായിരുന്നുവെന്ന് ഒരു കുറിപ്പിട്ടു. എന്നാൽ നെറ്റിസൺസ് നടത്തിയ അന്വേഷണത്തിൽ അവർ അവരുടെ വികാരം പ്രകടിപ്പിക്കാനാണ് വീഡിയോ ഷെയർ ചെയ്തതെന്ന് കണ്ടെത്തി.വീഡിയോയിലുള്ള ആരാധിക മറ്റൊരാളാണെന്നും തിരിച്ചറിഞ്ഞു.
ആ അന്വേഷണമാണ് ആര്യപ്രിയ ഭുയാനിൽ ചെന്നെത്തിയത്. ചെന്നൈ- രാജസ്ഥാൻ മത്സരം കാണാൻ ആര്യപ്രിയ ഗുവഹാത്തി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ തരംഗമായത്. ഇതോടെ ആരാധകർ യുവതിയുടെ ഇൻസ്റ്റഗ്രാം കണ്ടെത്തി.യുവതിയുടെ ഫോളോവേഴ്സ് നാൾക്കുനാൾ വർദ്ധിക്കുകയും ചെയ്തു.
Cute ❤️ https://t.co/9sseqSOghs
— PREM 🕶️ (@premnizhal) March 31, 2025