സൂപ്പർതാരം ജസ്പ്രീത് ബുമ്രയുടെ ഐപിഎൽ മടങ്ങിവരവ് അനിശ്ചിതത്വത്തിൽ. താരത്തിന്റെ പരിക്ക് കുറച്ച് ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ബെംഗളൂരുവിലെ എൻസിഎ( സെൻ്റർ ഓഫ് എക്സെലൻസ്)യിൽ ചികിത്സയിലാണ് താരം. ബുമ്രയുടെ പരിക്ക് നേരത്തെ പ്രതീക്ഷിച്ചതിനേക്കാളും കുറച്ചധികം ഗുരുതരമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനാൽ മുംബൈ ഇന്ത്യൻസിലേക്കുള്ള മടങ്ങിവരവ് വീണ്ടും വൈകും. അതേസമയം താരത്തിന് ടൂർണമെൻ്റ് നഷ്ടമാകുമെന്നും റിപ്പോർട്ടുകളുണ്ട്.
ബോർഡർ-ഗവാസ്കർ ട്രോഫിക്കിടെയാണ് താരത്തിന് നടുവിന് പരിക്കേറ്റത്. അതസമയം ബുമ്രയ്‌ക്ക് ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരിയിലും കളിക്കാനാകില്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ഏപ്രിൽ രണ്ടാം വാരം ബുമ്ര മുംബൈക്കാെപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ ഇതിനൊരു ടൈം ലൈൻ ഉണ്ടാകില്ലെന്നാണ് പുതിയ വിവരം.
“ബുമ്രയുടെ പരിക്ക് അല്പം ഗുരുതരമാണ്. കൂടുതൽ സ്ട്രെസ് നൽകി താരത്തിന്റെ പരിക്ക് വർദ്ധിപ്പിക്കാൻ മെഡിക്കൽ സംഘത്തിന് താത്പ്പര്യമില്ല. എൻസിഎയിൽ ബൗൾ ചെയ്യുന്നുണ്ടെങ്കിലും, പൂർണതോതിൽ താരത്തിന് ഫിറ്റ്നസില്ല. തിരിച്ചുവരവിന് ടൈം ലൈൻ ഒന്നും പറഞ്ഞിട്ടില്ല. ഏപ്രിൽ പകുതിയോടെ താരം മടങ്ങി വരുമെന്നാണ് വിതൂര പ്രതീക്ഷയെന്നും” ബിസിസിഐ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ പറയുന്നു.