തിരുവനന്തപുരം: കോഴിക്കോട് ചക്കിട്ടപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കെസുനിലിന്റെ ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ റദ്ദാക്കി
നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെയെല്ലാം വെടിവെച്ചു കൊല്ലും എന്ന നിലപാട് ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി എടുത്തിരുന്നു. ഈ നിലപാട് പ്രസിഡന്റ് പുറത്തിറക്കിയ വീഡിയോയിലൂടെ പറയുകയും ചെയ്തിരുന്നു. ഇതിന്റെ പേരിലമാണ് സർക്കാരിന്റെ തുടർ നടപടി.
ഓണററി വൈൽഡ് ലൈഫ് വാർഡൻ പദവി സർക്കാർ താൽക്കാലികമായിട്ടാണ് റദ്ദാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അംഗീകാരത്തോടെ വനംവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന് പദവി റദ്ദാക്കാൻ നിർദ്ദേശം നൽകിയത്. ചക്കിട്ടപ്പാറയിൽ പഞ്ചായത്ത് സെക്രട്ടറി ആയിരിക്കും ഇനി അപകടകാരികളായ കാട്ടുപന്നികളെ വെടിവയ്‌ക്കാൻ അനുമതി നൽകുന്നതിനുള്ള അധികാരം. കഴിഞ്ഞമാസമാണ് ചക്കിട്ടപ്പാറ ഭരണസമിതി ഇത്തരത്തിൽ ഒരു തീരുമാനം എടുത്തത്.
ജനവാസമേഖലയില്‍ ഇറങ്ങുന്ന എല്ലാ വന്യ ജീവികളേയും വെടിവെച്ച് കൊല്ലാന്‍ എടുത്ത തീരുമാനം വൈകാരികമല്ലെന്നും ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാതെ ആത്മഹത്യയെ കുറിച്ച് ചിന്തിക്കുന്ന ഒരു പ്രത്യേക സാഹചര്യത്തിലാണ് എല്ലാ പാര്‍ട്ടികളും യോജിച്ചുകൊണ്ട് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഈ തീരുമാനത്തില്‍ നിയമവിരുദ്ധത ഉണ്ടെങ്കിലും ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള തീരുമാനമാണെന്നും അദ്ദേഹം വീഡിയോയിൽ അവകാശപ്പെട്ടു.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിലാണ് തീരുമാനം എന്നും വിശദീകരണം ഉണ്ടായിരുന്നു . എന്ത് സംഭവിച്ചാലും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് കെ സുനിൽകുമാർ പറഞ്ഞിരുന്നു.















