കൊച്ചി: സ്വർണവില വീണ്ടും ഉയർന്നു. ഗ്രാമിന് 270 രൂപ കൂടി 8,560 രൂപയായി. ഇതോടെ പവൻ വില 68,480 രൂപയിലെത്തി. ഒറ്റയടിക്ക് 2,160 രൂപയാണ് പവന് വർദ്ധിച്ചത്. റെക്കോർഡ് വിലവർദ്ധനവാണിതെന്നാണ് സ്വർണവ്യാപാരികളുടെ പ്രതികരണം. നിലവിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ പണിക്കൂലി അടക്കം 74,000 രൂപ നൽകേണ്ടി വരും. സമീപകാലത്ത് ആദ്യമായാണ് ഇത്ര വലിയ വർദ്ധനവ് രേഖപ്പെടുത്തുന്നത്. സ്വർണ നിക്ഷേപമുള്ളവർക്ക് നിരക്ക് വർദ്ധന അനുകൂലമാണെങ്കിലും സ്വർണം വാങ്ങാനുദ്ദേശിക്കുന്നവർക്ക് തിരിച്ചടിയാണ് വിലക്കുതിപ്പ്.