ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ക്യാപ്റ്റനെന്ന റെക്കോർഡ് ഇനി മഹേന്ദ്ര സിംഗ് ധോണിയുടെ പേരിൽ. സ്ഥിരം ക്യാപ്റ്റനായ ഋതുരാജ് ഗെയ്ക്വാദ് പരിക്കേറ്റ് പുറത്തായതോടെയാണ് മുൻ നായകനായ ധോണി വീണ്ടും ചുമതലയേറ്റെടുത്തത്. 43 വയസും 278 ദിവസവുമാണ് താരത്തിന്റെ പ്രായം
2023 ഫൈനലിലാണ് താരം ഒടുവിൽ ചെന്നൈയെ നയിച്ചത്. ഗുജറാത്തിനെ തകർത്ത് അന്ന് കിരീടം നേടുമ്പോൾ ധോണിക്ക് പ്രായം 41 വയസും 326 ദിവസവുമായിരുന്നു. വീണ്ടും കൊൽക്കത്തയ്‌ക്ക് എതിരെയുള്ള മത്സരത്തിൽ നായകനായി മടങ്ങിയത്തുമ്പോൾ ടൂർണമെന്റിൽ ടീമിന്റെ അവസ്ഥ അത്ര ശുഭകരമല്ല. ആദ്യ മത്സരം മാത്ര ജയിച്ച ടീം പിന്നീടുള്ള നാല് മത്സരങ്ങളും തോറ്റു.
ഏറ്റവും പ്രായമേറിയ രണ്ടാമത്തെ ക്യാപ്റ്റൻ രാജസ്ഥാൻ നായകനായിരുന്ന ഷെയ്ൻ വോണായിരുന്നു. 41 വയസും 249 ദിവസവും. 2011ൽ മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിലാണ് അവസാനമായി രാജസ്ഥാനെ നയിച്ചത്.















