മുസ്ലിം രാജ്യമായ കിർഗിസ്ഥാനിൽ നിക്കാബിന് നിരോധനം. നിരോധനത്തിന് മുസ്ലിം മത അതോറിറ്റി അംഗീകാരം നൽകി. ശരിഅത്തിൽ നിക്കാബ് നിർബന്ധമല്ലെന്നാണ് അതോറിറ്റിയുടെ വിശദീകരണം. അക്രമികൾ നിക്കാബ് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് നിരോധനം. മുഖം പൂർണമായി മറയ്ക്കുന്നവർക്ക് കനത്ത പിഴ ശിക്ഷ നൽകുമെന്നും അതോറിറ്റി വ്യക്തമാക്കി.
ജനുവരിയിൽ, കിർഗിസ്ഥാൻ പ്രസിഡന്റ് സദിർ സപറോവ് സ്ത്രീകളുടെ ശരീരവും മുഖവും പൂർണ്ണമായും മൂടുന്ന വസ്ത്രങ്ങൾ നിരോധിച്ചുകൊണ്ട് ഒരു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കിർഗിസ്ഥാനിലെ സ്ത്രീകൾ പരമ്പരാഗതമായി ബുർഖ ധരിക്കാറില്ല. കൂടാതെ പൊതു സുരക്ഷ ഉറപ്പാക്കുന്നതിന് ഈ നയം പ്രധാനമാണ്, പ്രസിഡന്റ് പറഞ്ഞു.















