പാപ്പുവ ന്യൂഗിനി: പാപ്പുവ ന്യൂഗിനി മേഖലയില്‍ ഞായറാഴ്ച ശക്തമായ ഭൂചലനം. ജര്‍മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് പ്രകാരം റിക്ടര്‍ സ്കെയിലില്‍ 6.12 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഭൂമിക്കടിയില്‍ 114 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും ഏഎദ അറിയിച്ചു. ഭൂചലനത്തെ തുടര്‍ന്ന് ഇതുവരെ ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പ്രദേശത്തെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ ശേഖരിച്ചുവരികയാണ്.















