മകന് വേണ്ടിയുള്ള നേർച്ച; തിരുമല ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മകന് വേണ്ടിയുള്ള നേർച്ച; തിരുമല ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2025, 10:49 am IST
FacebookTwitterWhatsAppTelegram

അമരാവതി : തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെത്തി തലമുണ്ഡനം ചെയ്ത് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാണിന്റെ ഭാര്യ അന്ന കൊനിഡേല. മകന് വേണ്ടിയുള്ള വഴിപാട് സമർപ്പണമായാണ് അന്ന തലമുണ്ഡനം ചെയ്തത്. അടുത്തിടെ ഇരുവരുടെയും മകൻ മാർക്ക് ശങ്കറിന് സിം​ഗപ്പൂർ സ്കൂളിലെ വലിയൊരു തീപിടിത്തത്തിൽ പരിക്കേറ്റിരുന്നു. ചെറിയ പരിക്കുകളോടെ കുട്ടി രക്ഷപ്പെട്ടു. ഇതിന്റെ നേർച്ചയായി അന്ന തിരുമല ക്ഷേത്രത്തിലെത്തി ദർശനം നടത്തുകയും തലമുണ്ഡനം ചെയ്യുകയും ചെയ്തു.

ക്ഷേത്രത്തിൽ നടന്ന പ്രത്യേക പൂജകളിലും അന്ന പങ്കെടുത്തു. ക്ഷേത്ര ഭാരവാഹികളിൽ നിന്ന് പ്രസാദം സ്വീകരിച്ചതിന് ശേഷമാണ് അന്ന മടങ്ങിയത്. തലമുണ്ഡനം ചെയ്ത് വെങ്കിടേശ്വരന് ആരതി നടത്തുന്ന അന്നയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഏപ്രിൽ എട്ടിനാണ് പവൻ കല്യാണിന്റെ മകൻ പഠിക്കുന്ന സിം​ഗപ്പൂരിലെ സ്കൂളിൽ തീപിടിത്തമുണ്ടായത്. അപകടത്തിൽ മകന്റെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിരുന്നു. കൂടാതെ പുക ശ്വസിച്ച് ശ്വാസതടസം ഉൾപ്പെടെയുള്ള അസ്വസ്ഥകളും കുട്ടിക്കുണ്ടായിരുന്നു. ഗുരുതരാവസ്ഥയിലാണെന്ന റിപ്പോർട്ടുകളും വന്നിരുന്നു. അപകടത്തിന് ശേഷം പവൻ കല്യാൺ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളും മാറ്റിവച്ചു. പിന്നാലെ കുടുംബാം​ഗങ്ങളോടൊപ്പം പവൻ കല്യാൺ സിംഗപ്പൂരിലേക്ക് പോയി.

കഴിഞ്ഞദിവസം മകനെ എടുത്ത് ആശുപത്രിയിൽ നിന്നിറങ്ങുന്ന പവൻ കല്യാണിന്റെ ചിത്രം പുറത്തുവന്നിരുന്നു. നിലവിൽ മാർക്കിന്റെ ആരോ​ഗ്യാവസ്ഥയിൽ പുരോ​ഗതിയുണ്ടെന്നാണ് വിവരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെയുള്ള നേതാക്കൾ ഫോണിൽ വിളിച്ച് മകന്റെ ആരോ​ഗ്യത്തെ കുറിച്ച് അന്വേഷിച്ചെന്ന് പവൻ കല്യാൺ പ്രസ്താവനയിൽ പറഞ്ഞു. ആവശ്യമായ എല്ലാ സഹായവും നൽകണനെന്ന് സിം​ഗപ്പൂർ ഹൈക്കമ്മീഷണറോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Tirumala templePawan Kalyans WifeAnna Lezhneva
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies