വിക്കറ്റ് കീപ്പിംഗ് മികവിൽ തനിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുകയാണ് എം എസ് ധോണി. ഐപിഎല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിലുള്ള മത്സരത്തിൽ അബ്ദുൾ സമദിനെ ധോണി റൺ ഔട്ടാക്കുന്ന വീഡിയോയാണ് ക്രിക്കറ്റ് ലോകത്തും സോഷ്യൽ മീഡിയയിലും ചർച്ച. നോൺസ്‌ട്രൈക്കർ എൻഡിലേക്ക് റണ്ണിനായി ഓടിയ സമദിനെ ധോണി ഡയറക്ട് ത്രോയിലൂടെ ഔട്ടാക്കി.
19-ാം ഓവറിലെ ഈ സമർത്ഥമായ റൺഔട്ട് ധോണിയുടെ വേഗത്തിലുള്ള ചിന്തയിലും കൃത്യതയിലും ഒരു മാസ്റ്റർക്ലാസ് ആയിരുന്നു. മതീഷ പതിരണ ലെഗ് സൈഡിൽ വൈഡ് എറിഞ്ഞപ്പോൾ, ഋഷഭ് പന്ത് ഒരു ക്വിക്ക് സിംഗിൾ വിളിച്ചു, പക്ഷേ സമദ് മടിച്ചു. ഈ അവസരം ധോണി മുതലെടുത്തു. കൃത്യമായി നോൺ-സ്ട്രൈക്കറുടെ എൻഡിലേക്ക് പന്ത് എറിഞ്ഞു, സമദിനെ റൺ ഔട്ടാക്കി. ധോണിയുടെ കൃത്യവും ദ്രുതഗതിയിലുമുള്ള ഉൾക്കാഴ്ചയും ഡയറക്ട് ത്രോയും നിർണായകമായ ഒരു പുറത്താക്കലിന് കാരണമായി.
പെട്ടന്നുള്ള പ്രതികരണ ശേഷി, സാഹചര്യത്തെക്കുറിച്ചുള്ള സൂഷ്മമായ അവബോധം, കൃത്യമായി പന്ത് ലക്ഷ്യ സ്ഥാനത്തേക്ക് എറിഞ്ഞുകൊള്ളിക്കാനുള്ള കഴിവ് എന്നിവ എത്രത്തോളം പ്രധാനമെന്ന് തെളിയിക്കുന്നതായിരുന്നു സമദിന്റെ റൺ ഔട്ട്. മത്സരം ചെന്നൈ അഞ്ച് വിക്കറ്റിന് ജയിച്ചു. ലഖ്‌നൗവിന്റെ 166 റൺസ് വിജയലക്ഷ്യം ചെന്നൈ 3 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
A UMDER ARM THROW RUNOUT BY MS DHONI WHATAAA 🥵💥#LSGvsCSK | #MSDhoni pic.twitter.com/OGnrUyFToG
— Ꮪᴀʀᴠᴀɴ 🇮🇳🍁 (@_marvaaadi) April 14, 2025