കിരണും കനിയും കഥകളിയും!! അച്ഛനൊപ്പം 9 വയസുള്ള മകളും; ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറ്റം
Monday, October 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കിരണും കനിയും കഥകളിയും!! അച്ഛനൊപ്പം 9 വയസുള്ള മകളും; ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറ്റം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 18, 2025, 10:56 am IST
Facebook
Twitter
WhatsAppTelegram

കഥകളി അഭ്യസിക്കുന്നതിലും അരങ്ങേറുന്നതിലും പുതുമയൊന്നുമില്ല. എന്നാൽ അച്ഛനും മകളും ഒരുമിച്ച് കഥകളി അഭ്യസിക്കുകയും ഒന്നിച്ച് ഒരേവേദിയിൽ അരങ്ങേറുകയും ചെയ്യുന്ന കാഴ്ച അപൂർവമാണ്. തിരുവനന്തപുരം സ്വദേശികളായ അച്ഛനും മകളുമാണ് ഒരേവേദിയിൽ അരങ്ങേറി കാഴ്ചക്കാരിൽ കൗതുകം നിറച്ചത്.

തിരുമല പെരുകാവ് ശ്രീപദ്മത്തിൽ കിരൺ ടി ദാസും കനിഷ്കയുമാണ് കഥകളിയിലൂടെ ശ്രദ്ധപിടിച്ചുപറ്റിയ ആ അച്ഛനും മകളും. പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വേദിയിലായിരുന്നു ഇരുവരുടെയും അരങ്ങേറ്റം. കേരള യൂണിവേഴ്സിറ്റിയിൽ സെക്ഷൻ ഓഫീസറാണ് കിരൺ. നാലാം ക്ലാസുകാരിയാണ് കനിഷ്ക. ഇരുവരുടേയും ​ഗുരു ഡോ. നാട്യശാല രാമകൃഷ്ണനാണ്.

അച്ഛൻ കിരൺ ടി ദാസാണ് കഥകളി പരിശീലനം ആദ്യം ആരംഭിച്ചത്. കൊച്ചു കനിഷ്കയും അച്ഛന് കൂട്ടായി കഥകളി ക്ലാസിൽ പോകുമായിരുന്നു. ഇതിനിടെ എപ്പോഴോ തനിക്കും കഥകളി പഠിക്കണമെന്ന മോഹം കനിഷ്കയുടെ കുഞ്ഞുമനസിൽ ഉദിച്ചു. ഭരതനാട്യം നർത്തകിയായ കനിഷ്ക പ്രയാസമേതുമില്ലാതെ അച്ഛനൊപ്പം കഥകളി പഠിക്കാനും തുടങ്ങി.  ആറ് മാസം മുൻപേ കിരൺ അരങ്ങേറ്റത്തിന് തയ്യാറായെങ്കിലും മകൾക്കൊപ്പം ഒരേവേദിയിൽ അരങ്ങേറണമെന്ന ആ​ശ കിരണിനും തോന്നി. ഒടുവിൽ ശ്രീ പദ്മനാഭന്റെ സന്നിധിയിൽ ഇരുവരും അരങ്ങേറി. കഥകളിക്ക് ആരംഭംകുറിക്കുന്ന പുറപ്പാടാണ് അച്ഛനും മകളും ചേർന്ന് അവതരിപ്പിച്ചത്. കൊടുങ്ങാനൂർ ഭാരതീയ വിദ്യാഭവൻ സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ് കനിഷ്‌ക.

Tags: Kathakali
Share
Tweet
SendShare

More News from this section

പുലർച്ചെ വരെ ഒരുമിച്ചിരുന്ന് മദ്യപിച്ചു; പിന്നാലെ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി; ദേഹമാസകലം 35ഓളം വെട്ടുകൾ, സുഹൃത്ത് അനൂപ് പൊലീസ് കസ്റ്റഡിയിൽ, മദ്യപാനത്തിനിടയിലെ തർക്കമെന്ന് പ്രാഥമിക വിവരം

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

പൊലീസ് മർദിച്ച മത്സ്യത്തൊഴിലാളിയായ 42കാരൻ മരിച്ചു, മൂത്രത്തിൽ രക്തസാന്നിധ്യം, രക്തം ഛർദിച്ചതായും ബന്ധുക്കൾ,

നാഗരാജസ്വാമി ക്ഷേത്രത്തിലെ ആയില്യ ഉത്സവം; നാളെ പ്രാദേശിക അവധി

പെരുമ്പാവൂരിൽ അർധരാത്രി ഇടിമിന്നൽ; പത്തോളം വീടുകൾക്ക് നാശനഷ്ടം, വീടിന്റെ ഭിത്തിയിൽ വിള്ളൽ, വൈദ്യുതി ഉപകരണങ്ങൾ കത്തിനശിച്ചു

Latest News

തലച്ചോറിലെ നാഡീകോശങ്ങളെ വെളിച്ചത്തിലൂടെ നിയന്ത്രിക്കാം; വൈദ്യശാസ്ത്ര നൊബേൽ കാൾ ഡീസെറോത്ത്, പീറ്റർ ഹെഗെമാൻ, ജോർജ് നാഗൽ എന്നിവർക്ക്

‘തായ്മാമൻ തങ്കമോതിരം’ നൽകിയില്ലെന്ന് ആരോപണം; തമിഴ്നാട്ടിൽ നഴ്‌സിനും മറ്റ് രണ്ട് പേർക്കും നേരെ ആക്രമണം

മഴ ശക്തമാകും, കാറ്റും വീശും;; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, മണിക്കൂറിൽ 50 കിലോമീറ്റർ വരെ കാറ്റിനും സാധ്യത, ജാഗ്രത നിർദേശം

14കാരിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; വലിയച്ഛന് 10 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും, തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി വിധി

യുപി രാജ്യസഭാ തെരഞ്ഞെടുപ്പ്; എട്ട് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ബിജെപി  

 പ്രശസ്ത ഗസൽ ഗായകന്റെ മുംബൈയിലെ വീട്ടിൽ തീപിടിത്തം;  ഭാര്യയെ രക്ഷപ്പെടുത്തിയത് ശുചിമുറിയുടെ ജനലിലൂടെ

12.5കോടി ഇന്ത്യക്കാർ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്തു പോലും!! ബ്രസീലിനെ ഇന്ത്യയെന്ന് തെറ്റിദ്ധരിച്ച് ട്രംപ്; ഒരു കയ്യബദ്ധം നാറ്റിക്കരുത്!!!

ഹാഷിം മൂസയ്‌ക്ക് സഹായം നൽകിയവർ ആരെല്ലാം? ബുദ്ഗാമിൽ ഭക്ഷണവും മരുന്നുകളും അടങ്ങിയ ബാഗ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies