ബിഹാറിൽ പർദ്ദയ്‌ക്കുള്ളിൽ ഒളിപ്പിച്ച് മദ്യം കടത്തിയ യുവതിയെ എക്സൈസ് സംഘം പിടികൂടി. കതിഹർ ജില്ലയിലാണ് സംഭവം. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. പശ്ചിമ ബംഗാളിൽ നിന്നാണ് ഇവർ ബിഹാറിലേക്ക് മദ്യം കടത്തിക്കൊണ്ടു വന്നത്. മുഫാസിൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് യുവതിയെ പിടികൂടിയത്.
ഇവരെ പരിശോധിച്ചവനിതാ കോൺസ്റ്റബിൾമാർ ഞെട്ടി.ശരീരത്തിൽ കറുത്ത സെലോ ടേപ്പ് ഉപയോഗിച്ച് മദ്യ ബോട്ടിലുകൾ ഓട്ടിച്ചാണ് ഇവർ കടത്തിയത്. ഇത് അറിയാതിരിക്കാൻ പർദ്ദ ധരിക്കുകയായിരുന്നു. ഇവർ കടത്ത് റാക്കറ്റിലെ കണ്ണിയാണെന്നും എക്സൈസ് സംഘം പറഞ്ഞു. ബിഹാറിൽ മദ്യത്തിന്റെ നിർമാണം വിതരണം വില്പന എന്നിവ 2016 മുതൽ നിരോധിച്ചിരുന്നു. എന്നാൽ പശ്ചിമ ബംഗാളിൽ നിന്ന് കടത്ത് സജീവമാണ്.
പശ്ചിമ ബംഗാളിലെ കുമേദ്പൂരിൽ പർദ്ദ ധരിച്ച് ട്രെയിനിലാണ് ഇവർ യാത്ര ചെയ്തത്. യുവതി ഒമ്പത് ലിറ്റർ വിദേശ മദ്യം കൊണ്ടുവരുന്നുണ്ടെന്ന് എക്സൈസ് വകുപ്പിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ബീഹാറിൽ മദ്യം പൂർണ്ണമായും നിരോധിച്ചിട്ടുണ്ടെങ്കിലും മദ്യ കടത്ത് സജീവമാണെന്നാണ് വിവരം.പിടിക്കപ്പെടാതിരിക്കാൻ പർദ്ദ ധരിച്ച് മദ്യക്കടത്ത് നടത്തുന്ന ഒരു റാക്കറ്റ് തന്നെയുണ്ടെന്ന് യുവതി എക്സൈസ് സംഘത്തിന് മൊഴി നൽകി.
आप राजा और रंक” की लोकप्रिय कहानी से परिचित होंगे। ये एक राजकुमार और एक गरीब व्यक्ति के बीच पहचान बदलने की कहानी है। आज उसके लगभग शब्द शराबबंदी से टकरा रहे है. पीने वाला रंक बनता जा रहा है और बेचने- बेचवाने वाला राजा। बिहार में हर माध्यम से शराब मंगवाए जा रहे हैं? pic.twitter.com/TjPrkuWSso
— Shri Dhiraj Sharma (Journalist) (@ShriDhiraj) April 18, 2025