കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി 60-കാരൻ. ഇവരുടെ തലവെട്ടിയെടുത്ത് അതുമായി പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അസമിലെ ചിരാംഗ് ജില്ലയിൽ കഴിഞ്ഞ ദിവസം രാത്രിയാണ് നടുക്കുന്ന സംഭവം. ബിതിഷ് ഹജോംഗ് എന്നയാളാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ഭാര്യ ബജന്തിയുടെ തലയറുത്തത്. ഇത് സൈക്കിളിന്റെ മുന്നിൽ ഘടിപ്പിച്ചിരിക്കുന്ന ബാസ്ക്കറ്റിലിട്ടാണ് ഇയാൾ പൊലീസ് സ്റ്റേഷനിലേക്ക് പോയത്. ബല്ലംഗൂരി ഔട്ട്പോസ്റ്റിലെത്തിയാണ് പാെലീസിന് മുന്നിൽ കിടങ്ങിയത്. സൈക്കിളിൽ മുഴുവൻ ചോരയൊഴുകുന്നുണ്ടായിരുന്നു. പ്രതി പൊലീസ് കസ്റ്റഡിയിലാണ്.
പ്രതി കൂലി പണിക്കാരനാണെന്ന് പാെലീസ് പറഞ്ഞു. ഇയാൾ ജോലി കഴിഞ്ഞ് രാത്രി വീട്ടിലെത്തിയപ്പോഴായിരുന്നു സംഭവം. നിസാര കാര്യങ്ങൾക്ക് പോലും ദമ്പതികൾ പതിവായി വഴക്കിടുമായിരുന്നു എന്ന് അയൽവാസി പറഞ്ഞു. സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് അയച്ചു. കൂടുതൽ അന്വേഷണത്തിന് ശേഷം മറ്റുകാര്യങ്ങൾ വ്യക്തമാക്കാമെന്ന് എഎസ്പി രാഷ്മിരേക ശർമ പറഞ്ഞു.