ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്ന് ബിജെപി. പാർട്ടിയുടെ ഐടി സെൽ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാം നരേന്ദ്രമോദി സർക്കാർ ദുർബലമായിരിക്കുമെന്നും സുപ്രധാന തീരുമാനങ്ങൾ എടുക്കാൻ സാധിക്കില്ലെന്നുമുള്ള പ്രചാരണം ഇൻഡി സഖ്യം നടത്തിയിരുന്നു. ഇത്തരം വാദഗതികളെ പരിഹസിച്ച് കൊണ്ടുള്ള വീഡിയോ ആണ് ദേശീയനേതൃത്വം ഔദ്യോഗികമായി പുറത്തിറക്കിയത്.
2024 ജൂണിലാണ് മൂന്നാം മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്തത്. കഴിഞ്ഞ എട്ട് മാസക്കാലം നടപ്പാക്കിയ സുപ്രധാന കാര്യങ്ങൾ ഇതിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. തഹാവൂർ ഹുസൈൻ റാണയെ പോലുള്ള ഭീകരരെ ഇന്ത്യയിൽ കൊണ്ടുവന്നത്, നാഷണൽ ഹെറാൾഡ് കേസിൽ സോണിയയ്‌ക്കും രാഹുലിനും എതിരെയുള്ള കുറ്റപത്രം, മെഹുൽ ചോസ്കിയെ ബെൽജിയത്തിൽ അറസ്റ്റ് ചെയ്തത് അടക്കമുള്ള നേട്ടങ്ങൾ വിശദീകരിക്കുന്നുണ്ട്. ഒടുവിൽ ‘യൂണിഫോം സിവിൽ കോഡ് ലോഡിംഗ്’ എന്ന് കുറിപ്പോടെയാണ് വീഡിയോ അവസാനിക്കുന്നത്. അടുത്തതായി മോദി സർക്കാർ നടപ്പാക്കാൻ പോകുന്നത് ഏകീകൃത സിവിൽ കോഡാകുമെന്ന് സന്ദേശം കൂടിയാണ് ബിജെപി പങ്കുവച്ചിരിക്കുന്നത്.
ബിജെപി ഐടി സെൽ പങ്കുവച്ച വീഡിയോ
🚨 Big Moves Under Modi 3.0 🚨
The journey’s just begun… 😎
Watch👇 pic.twitter.com/CqcrZOcS4f
— BJP (@BJP4India) April 20, 2025















